ഒളിമ്പിക്സിന് മുന്നോടിയായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാൻ
text_fieldsടോക്കിയോ: 2020 ഒളിമ്പിക്സിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ജപ്പാൻ. ഇതിെൻറ ഭാഗമായി സഞ്ചരിക്കുന്ന മുസ്ലിം പള്ളി നിർമിച്ചാണ് ജപ്പാൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വെള്ളയും നീലയും നിറമുള്ള ട്രക്കിനെയാണ് ഒരു പള്ളിയായി ജപ്പാൻ മാറ്റിയിരിക്കുന്നത്. ഒളിമ്പിക്സിന് എത്തുന്നവർക്ക് പ്രാർഥനക്ക് തടസമുണ്ടാകാതിരിനാണ് സഞ്ചരിക്കുന്ന പള്ളിയെന്ന ആശയവുമായി ജപ്പാൻ രംഗത്തെത്തുന്നത്.
ഒരേ സമയം അമ്പത് വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന സഞ്ചരിക്കുന്ന പള്ളികളായിരിക്കും ജപ്പാൻ ഒരുക്കുക. യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് സഞ്ചരിക്കുന്ന മുസ്ലിം പള്ളികൾക്ക് പിന്നിൽ. ഒളിമ്പിക്സിെൻറ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഞ്ചരിക്കുന്ന പള്ളി സഹായിക്കുമെന്ന് കമ്പനി സി.ഇ.ഒ യാസുഹ്റു ഇനോൺ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മുസ്ലിം പള്ളി ടോക്കിയോവിലെ സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സിന് മുന്നോടിയായി കൂടുതൽ മുസ്ലിം പള്ളികൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.