Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാൻ പ്രധാനമന്ത്രി...

ജപ്പാൻ പ്രധാനമന്ത്രി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

text_fields
bookmark_border
shinzo-abe-and-modi
cancel

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഡിസംബർ 15മുതൽ 17 വരെയാണ്​ സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ്​ ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്​. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയു​െട വരവ്​ സംബന്ധിച്ച്​ ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജപ്പാനും സഖ്യസേനയും പ​ങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ താമസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്​. ഇംഫാൽ യുദ്ധത്തിൻെറ 75ാം വാർഷികത്തോടനുബന്ധിച്ച്​ ജൂണിൽ ഇംഫാലിൽ തുടക്കം കുറിച്ച ‘സമാധാന മ്യൂസിയം’ ആബെ സന്ദർശിക്കും.

ഇന്ത്യാ സന്ദർശനത്തിന്​ ശേഷം ഡിസംബർ അവസാനം ജപ്പാൻ പ്രധാനമന്ത്രി ചൈനയും സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanShinzo AbeIMPHALworld newsmalayalam newsJapan PM
News Summary - japan pm abe likely to visit indias imphal in december -world news
Next Story