ജപ്പാനെ പിടിച്ചുലച്ച് ‘ജെബി’
text_fields
ടോക്യോ: കാൽനൂറ്റാണ്ടിനിടെ ജപ്പാെൻറ പടിഞ്ഞാറൻ തീരത്ത് അതിശക്തമായ ചുഴലിക് കൊടുങ്കാറ്റിെൻറ സംഹാര താണ്ഡവം. ഒപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ജപ്പാൻ നഗരങ്ങളായ കോബ്, ഒസാക്ക, ക്യോേട്ടാ എന്നിവിടങ്ങളിലാണ് വിനാശകാരിയായ ‘ജെബി’ എന്ന ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
കാറ്റിന് 216 കി.മീ വേഗത
മണിക്കൂറിൽ 216 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റടിച്ചത്. 1993നുശേഷം ആദ്യമായാണിതെന്ന് കാലാവസ്ഥ പ്രവചനകേന്ദ്രം മേധാവി റ്യുത കുറോറ പറഞ്ഞു. 11 പേരെങ്കിലും മരിച്ചതായാണ് കണക്ക്. മരിച്ചവരിൽ 71 വയസ്സുള്ളയാളും പെടും. തകർന്നുവീണ ഭണ്ഡാരപ്പുരയുടെ അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിെൻറ മേൽക്കൂര തകർന്നുവീണ് മറ്റൊരു വയോധികനും കൊല്ലപ്പെട്ടു. 160ലേറെ പേർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. പടിഞ്ഞാറൻ ജപ്പാെൻറ ഏതാണ്ട് മുഴുവൻ ഭാഗവും തകർന്നതായാണ് സൂചന. വ്യോമ-റെയിൽ ഗതാഗതം വ്യാപകമായി അവതാളത്തിലായി. 800ഒാളം ആഭ്യന്തര-അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കിയതായി ജപ്പാൻ മാധ്യമമായ എൻ.എച്ച്.കെ പുറത്തുവിട്ടു.
ആയിരങ്ങൾ കുടുങ്ങി
കൻസായി അന്തർദേശീയ വിമാനത്താവളത്തിൽ ആയിരക്കണക്കിന് പേർ കുടുങ്ങി. മനുഷ്യനിർമിത ദ്വീപായ ‘ഒസാക’യിലാണ് ഇൗ വിമാനത്താവളം. റൺവേയുടെ പുറംഭാഗത്ത് വെള്ളം കയറിയതിനാൽ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു.
ജപ്പാെൻറ പഴയ തലസ്ഥാനമായ ക്യോേട്ടാവിൽ പേമാരിയും പെയ്തു. ഇവിടെ ഒരു സ്റ്റേഷനിലെ ഗ്ലാസ് മേൽക്കൂര തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. ടോക്യോയിൽനിന്ന് ഹിരോഷിമയിലേക്കുള്ള ബുള്ളറ്റ് ട്രെയിനുകൾ റദ്ദാക്കിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. സ്കൂളുകളും തൊഴിൽശാലകളും ഒരു ദിവസത്തേക്ക് അടച്ചു. 11 ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നിരവധി പേർക്ക് വീടുവിട്ടിറങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തുറമുഖനഗരമായ കോബിൽ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങി.
വിനാശകാരിയായ കാറ്റിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നതായി ജപ്പാനിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ജെബി’ കടന്നുപോവുന്ന ഇടങ്ങളിലുള്ളവർ എത്രയും വേഗത്തിൽ വീടുകൾ ഒഴിയണമെന്നും െതക്ക്-പടിഞ്ഞാറൻ ഭാഗമായ ക്യൂഷുവിലേക്ക് യാത്ര തീരുമാനിച്ചവർ അത് റദ്ദാക്കണമെന്നും പ്രധാനമന്ത്രി ഷിൻസോ ആബെ നിർദേശം നൽകി. ജപ്പാൻ തലസ്ഥാനമായ ടോക്യോവിൽ ‘ജെബി’യുടെ നേരിട്ടുള്ള ആക്രമണം ഉണ്ടായേക്കില്ല എന്നാണ് കരുതുന്നത്.
ജപ്പാനിൽ പ്രകൃതിക്ഷോഭങ്ങൾ പതിവാണെങ്കിലും ഇത്ര വിനാശകാരിയായ കാറ്റ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് റെക്കോഡ് ചൂടിൽ ഉഷ്ണതരംഗമനുഭവപ്പെടുകയും ഇതിൽ ഡസൻകണക്കിന് പേർ മരിക്കുകയും ആയിരക്കണക്കിനുപേർ ആശുപത്രിയിലാവുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ ആണവാക്രമണത്തെ അതിജീവിച്ച രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടാണ് പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തിൽ വീണ്ടും ദുരന്തങ്ങൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.