ജപ്പാനിലെ ‘ട്വിറ്റർ കില്ലർ’ പിടിയിൽ
text_fieldsടോക്യോ: ജപ്പാനിൽ ഒമ്പതുപേരെ കൊന്ന് കഷണങ്ങളാക്കി കൂളറിൽ സൂക്ഷിച്ച ‘ട്വിറ്റർ കില്ലർ’ പൊലീസ് പിടിയിലായി. തകാഹിറോ ഷിറൈശി എന്ന 27കാരനാണ് യുവതിയെ അടക്കം ഒമ്പതുപേരെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് ട്വിറ്റര്‍ കൊലയാളി എന്ന് പേരുവന്നത്.
ട്വിറ്ററില്‍ ആത്മഹത്യ പ്രവണത കാണിക്കുന്ന വ്യക്തികളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാൾ ആഗ്രഹ സഫലീകരണത്തിനായി സഹായിക്കാമെന്ന് പറഞ്ഞാണ് കൊല നടത്തുന്നത്. ഇരകളെ അതിക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതശരീരം കഷണങ്ങളാക്കി വെട്ടിനുറുക്കി കൂളറുകളിലും ടൂള്‍ ബോക്സുകളിലും സൂക്ഷിക്കുകയായിരുന്നു പതിവ്. തെളിവുകളൊന്നും അവശേഷിക്കാതിരിക്കാനാണ് മൃതശരീരം ഇത്തരത്തിൽ വെട്ടിനുറുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.