ജറൂസലം പ്രശ്നത്തിെൻറ കരിനിഴലിൽ വിശുദ്ധനാട്ടിലെ ക്രിസ്മസ്
text_fieldsബെത്ലഹേം: ജറൂസലമിനെ ഇസ്രാേയലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പകിട്ടു കുറഞ്ഞ് ബെത്ലേഹമിലെ ക്രിസ്മസ് ആഘോഷം. ഡിസംബർ 25ന് ബെത്ലേഹമിലെ പുൽക്കൂട്ടിൽ യേശു ജനിച്ചുവെന്നാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസം. ഡിസംബർ ആറിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ഇസ്രായേൽ അധീനതയിലുള്ള ബെത്ലേഹം െവസ്റ്റ് ബാങ്ക് സിറ്റിയും പ്രദേശങ്ങളും സംഘർഷങ്ങളും പ്രതിഷേധവും നിറഞ്ഞതായിരുന്നു.
ഡിസംബർ മാസത്തിൽ സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബെത്ലേഹമിൽ ഇത്തവണ സഞ്ചാരികൾ എത്തിയില്ല. ഫലസ്തീൻ ജനതയും ഇസ്രായേൽ പട്ടാളക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാലാണിത്. സംഘർഷത്തെ തുടർന്ന് ഡസൻ കണക്കിന് സഞ്ചാരികൾ ബെത്ലേഹം യാത്ര ഉപേക്ഷിച്ചതായി ആർച് ബിഷപ് പിയർബാറ്റിസ്ത പിസ്സബല്ല പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും 50,000 ക്രിസ്ത്യാനികളാണ് താമസിക്കുന്നത്.
അതേസമയം, ക്രിസ്മസ് ആഘോഷങ്ങളെ സംഘർഷം സ്വാധീനിച്ചിട്ടില്ലെന്നും 2016നെ അപേക്ഷിച്ച് 20 ശതമാനം അധികം ആളുകൾ ബെത്ലേഹം സന്ദർശിച്ചുവെന്നും ഇസ്രായേൽ ടൂറിസം മന്ത്രാലയം അറിയിച്ചു. ജറൂസലമിൽനിന്ന് ബെത്ലേഹമിേലക്ക് സൗജന്യ യാത്രാസൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.