ക്രിസ്തുവിേൻറതെന്ന് കരുതുന്ന ശവകുടീരം ഇന്നുമുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും
text_fieldsതെൽഅവിവ്: യേശുക്രിസ്തുവിേൻറതെന്ന് കരുതുന്ന ശവകുടീരം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ബുധനാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. യേശുവിനെ കുരിശിലേറ്റിയതിന് ശേഷം ഭൗതികശരീരം അടക്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ വിശുദ്ധ ഉയിർപ്പു പള്ളിയാണ് ഒമ്പതു മാസത്തെ ഇടവേളക്കുശേഷം ബുധനാഴ്ച തുറക്കുന്നത്.
ഒരുസംഘം ഗ്രീക്ക് ശാസ്ത്രജ്ഞരാണ് നാലു ദശലക്ഷം ഡോളർ ചെലവഴിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
തകർന്നുവീഴാറായ എഡിക്യൂൾ എന്ന ചെറുസ്തൂപം ശവകുടീരത്തിന് മുകളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രവൃത്തിയാണ് നടന്നത്. ഇതിനുമുമ്പ് നാലുതവണയാണ് ശവകുടീരത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നത്.
റോമൻ കത്തോലിക്, ഗ്രീക് ഒാർത്തഡോക്സ്, അർമീനിയൻ അപ്പോസ്തലിക്, സിറിയൻ ഒാർത്തഡോക്സ്, ഇത്യോപ്യൻ ഒാർത്തഡോക്സ്, കോപ്റ്റിക് എന്നീ വിഭാഗങ്ങൾക്കൊപ്പം, ജോർഡനിലെ അബ്ദുല്ല രാജാവും, ഫലസ്തീൻ അതോറിറ്റിയും പുനരുദ്ധാരണ പ്രവൃത്തികളുടെ ചെലവ് വഹിച്ചു. പുനരുദ്ധാരണ പ്രവൃത്തികളുടെ സമാപനം കുറിക്കുന്ന ചടങ്ങിന് ഒാർത്തഡോക്സ് സഭ നേതാവായ എക്യുമനിക്കൽ പാർത്രിയാർക് ബാർതലോമീവ് ഒന്നാമനും, പോപ് ഫ്രാൻസിസിെൻറ പ്രതിനിധിയും നേതൃത്വം നൽകും.ക്രൈസ്തവ സഭകൾക്കിടയിൽ തർക്കം ഒഴിവാക്കുന്നതിന് 12ാം നൂറ്റാണ്ടു മുതൽ ചർച്ചിെൻറ താക്കോൽ ഒരു മുസ്ലിം കുടുംബമാണ് സൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.