ഇസ്രായേലിന്‍െറ പ്രതീക്ഷ ട്രംപില്‍; പ്രതിരോധവുമായി കെറി
text_fieldsതെല്‍ അവീവ്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തെ മറികടക്കാനുള്ള നെതന്യാഹു സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ തുടരുന്നു. പ്രമേയത്തെ നോക്കുക്കുത്തിയാക്കി കൂടുതല്‍ കുടിയേറ്റപദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന ഇസ്രായേല്‍ ഇതിനായി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ സഹായവും തേടി.
ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ അവസാനഘട്ട മധ്യസ്ഥ ശ്രമത്തിനൊരുങ്ങുകയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ട്രംപ് അധികാരത്തിലത്തെുന്നതിന് മുമ്പുതന്നെ കുടിയേറ്റ വിഷയത്തില്‍ ഒരു തീരുമാനത്തിലത്തെുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ പരോക്ഷ പിന്തുണയോടെ യു.എന്‍ പ്രമേയം പാസായപ്പോള്‍, അതിനെതിരെ ട്രംപും പ്രതികരിച്ചിരുന്നു. താന്‍ അധികാരത്തിലത്തെിയാല്‍ സ്ഥിതി മാറുമെന്ന് ട്രംപ് പ്രസ്താവിക്കുകയും ചെയ്തു. ഇതിനെ പിന്തുണച്ച് ഇസ്രായേല്‍ മന്ത്രിസഭയിലെ പല അംഗങ്ങളും രംഗത്തത്തെിയിട്ടുണ്ട്. ഒബാമയെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെയാണ് ട്രംപിനെ അനുകൂലിക്കുന്നതും.
ഒബാമ വെറും ചരിത്രമാണെന്നും തങ്ങള്‍ക്ക് ട്രംപ് ഉണ്ടെന്നുമാണ് കഴിഞ്ഞദിവസം ഇസ്രായേല്‍ സാംസ്കാരിക, കായിക മന്ത്രി മിരി റിജേവ് പറഞ്ഞത്. യു.എന്‍ എന്നും ഫലസ്തീന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ആ സഖ്യത്തിലേക്ക് ഒബാമയും മാറിയെന്നും അവര്‍ വിമര്‍ശിച്ചു. ജനുവരി 20 വരെ മാത്രമേ ആ സഖ്യമുണ്ടാകൂവെന്നും അതിനുശേഷം തങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ളെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനുള്ള അവസാനഘട്ട ഫോര്‍മുല കെറി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഒബാമ പടിയിറങ്ങുന്നതിനുമുമ്പ് അക്കാര്യത്തില്‍ തീരുമാനവുമാകും. ജനുവരി 15ന് രക്ഷാസമിതി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വൈറ്റ്ഹൗസില്‍ ചേരുന്നത് ഇതിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ പ്രതിനിധിയുമായി ഇതിനകം പലതവണ കെറി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.