ഇന്തോനേഷ്യയിൽ ജോകോ വിദോദോ വീണ്ടും; അംഗീകരിക്കാതെ പ്രതിപക്ഷം
text_fieldsജകാർത്ത: ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യയിൽ ജോകോ വിദ ോദോ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കൃത്രിമം നടത്തിയാണ് വിദേ ാദോയുടെ വിജയമെന്ന് പ്രതിപക്ഷം ആരോപിച്ചു.
റിട്ട. ജനറൽ പ്രബോവോ സുബിയന്തോ (67) ആ ണ് വിദോദോയുടെ എതിരാളി. തെളിവുകൾ ഇല്ലാത്തതിനാലും സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് നിരീക്ഷകരും വിശകലന വിദഗ്ധരും സാക്ഷ്യപ്പെടുത്തിയതിനാലും ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമീഷന് തള്ളിക്കളഞ്ഞു. വിദോദോക്ക് 55.5ഉം പ്രബോവോക്ക് 44.5ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജകാർത്തയിലെ യു.എസ് എംബസിയിലും സുരക്ഷ വർധിപ്പിച്ചു.
ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നിരവധി തീവ്ര ഇസ്ലാമിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേയ് 28ന് വിധി ഔദ്യോഗികമായി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.