ജോർഡനിൽ നികുതി പരിഷ്കരണ ബില്ലിനെതിരെ പ്രതിഷേധം ശക്തം
text_fieldsഅമ്മാൻ: പുതിയ നികുതി പരിഷ്കരണ നിയമത്തിനെതിരെ ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ആരംഭിച്ച ജനകീയ പ്രതിഷേധം മൂന്നുദിവസം പിന്നിട്ടു.
അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയോടെ രൂപപ്പെടുത്തുന്ന പുതിയ നിയമം ജീവിതച്ചെലവ് വർധിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജനം തെരുവിലിറങ്ങിയത്. രാജ്യത്തെ സമ്പന്നരെ സഹായിക്കുന്നതും ദരിദ്രരെയും മറ്റുള്ളവരെയും ഉപദ്രവിക്കുന്നതുമാണ് പുതിയ കരട് ബില്ലെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു.
സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രധാനമന്ത്രി ഹാനി മുൽകിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടും മന്ത്രിസഭാ ഒാഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് കഴിഞ്ഞദിവസം ടിയർഗ്യാസ് പ്രയോഗിച്ചു. എല്ലാവിഭാഗം ജനങ്ങളോടും വിഷയത്തിൽ അനുരഞ്ജനത്തിന് തായാറാകണമെന്ന് അബ്ദുല്ല രാജാവ് അഭ്യർഥിച്ചിട്ടുണ്ട്.
രാജ്യത്തെ ചില പ്രവിശ്യ തലസ്ഥാനങ്ങളിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ജീവിതച്ചെലവുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ചില നടപടികളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഇന്ധനവില വർധിപ്പിക്കുന്നത് അബ്ദുല്ല രാജാവ് നിർത്തിവെപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.