കാബൂള്‍ സൈനിക ആശുപത്രിയില്‍ ഭീകരാക്രമണം
text_fieldsകാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ സൈനികാശുപത്രിയില്‍ സ്ഫോടനവും വെടിവെപ്പും. ആക്രമണത്തില്‍ ആയുധധാരിയുള്‍പ്പെടെ 30 ലേറെ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണിത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം.
മധ്യ കാബൂളിലെ വസീര്‍ അക്ബര്‍ ഖാന്‍ മേഖലയിലെ സര്‍ദാര്‍ ദൗവൂദ് ഖാന്‍ ആശുപത്രിയുടെ കവാടത്തിലാണ് ആദ്യം ചാവേര്‍ സ്ഫോടനം നടന്നത്.
പിന്നീട് ഡോക്ടര്‍മാരുടെ വേഷത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ച മൂന്ന് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട വിവരം. വിവരമറിഞ്ഞയുടന്‍ സുരക്ഷാസേന ആശുപത്രിയിലത്തെി. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായാണ് ആക്രമികള്‍ കെട്ടിടത്തിലത്തെിയത്. രോഗികളെ മുഴുവന്‍ ഒഴിപ്പിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആക്രമികളെ തുരത്തുന്നതിനൊപ്പം ആരും അപകടത്തില്‍ പെടാതിരിക്കാനും സൈന്യം ജാഗ്രത പുലര്‍ത്തിയതായി പ്രതിരോധമന്ത്രാലയ വക്താവ് ദൗലത് വസീരി പറഞ്ഞു. സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ആക്രമി കൊല്ലപ്പെട്ടത്. രോഗികളും ആശുപത്രി ജീവനക്കാരുമാണ് മരിച്ച മറ്റുപേര്‍.
2015 മുതല്‍ അഫ്ഗാനിസ്താനില്‍ സജീവമാണ് ഐ.എസ് ഭീകരര്‍. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിച്ചു. ആക്രമണത്തെ അഫ്ഗാന്‍ പ്രധാനമന്ത്രി അഷ്റഫ് ഗനി അപലപിച്ചു. യു.എസ് ഉള്‍പ്പെടെ നിരവധി എംബസികളുടെ കേന്ദ്രമാണ് അപകടം നടന്ന മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.