കാബൂളിൽ സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം; 11 മരണം
text_fieldsകാബൂൾ: നൂറിലേറെ പേരുടെ ജീവനെടുത്ത താലിബാൻ ആക്രമണത്തിെൻറ നടുക്കം മാറുംമുമ്പ് കാബൂളിൽ വീണ്ടും രക്തച്ചൊരിച്ചിൽ. പടിഞ്ഞാറൻ കാബൂളിലെ മാർഷൽ ഫഹീം അക്കാദമിക്കു സമീപമുള്ള സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു.
പരിക്കേറ്റ 16 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
അഞ്ചു തീവ്രവാദികളാണ് ആക്രമണം നടത്തിയത്. രണ്ടു പേരെ വെടിവെച്ചു കൊല്ലുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു പേർ ചാവേറായി. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. സ്വന്തം വാർത്ത ഏജൻസിയായ അമഖ് വഴിയാണ് െഎ.എസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ മേഖലയിൽ െഎ.എസിെൻറയും താലിബാെൻറയും ആക്രമണങ്ങൾ വർധിക്കുകയാണ്. സൈനിക അക്കാദമികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളാണ് ഭീകരരുടെ ഉന്നം. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് കാബൂൾ ആക്രമണത്തിന് വേദിയാകുന്നത്.
പ്രാദേശിക സമയം പുലർച്ചെ അഞ്ചിനാണ് സംഭവം. ഗ്രനേഡുകളും തോക്കുകളുമേന്തിയ അഞ്ചംഗസംഘം സൈനിക താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. മേഖല ഇപ്പോൾ സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്.
നാല് എ.കെ-47 തോക്കുകളും ബെൽറ്റ്ബോംബുകളും റോക്കറ്റ് ലോഞ്ചറും ഭീകരരിൽനിന്ന് സൈന്യം പിടിച്ചെടുത്തു. ആക്രമണത്തെ തുടർന്ന് സൈനിക അക്കാദമിയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. ആശുപത്രികളിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ മാത്രമാണ് കടത്തിവിടുന്നത്. 2017ൽ സൈനികർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ സ്ഫോടനത്തിൽ 15 പേർ െകാല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.