പാകിസ്താനിൽ കുൽസൂം പത്രിക നൽകി
text_fieldsലാഹോർ: അഴിമതിക്കേസിൽ നവാസ് ശരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലാഹോർ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് ഭാര്യ കുൽസൂം നാമനിർദേശ പത്രിക സമർപ്പിച്ചു. ലാഹോറിലെ എൻ-എ 120 മണ്ഡലത്തെ പ്രതിനിധാനംചെയ്താണ് കുൽസൂം പാർലെമൻറിലേക്ക് മത്സരിക്കുന്നത്.
നേരത്തേ ശരീഫിെൻറ സഹോദരൻ ശഹബാസിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. സെപ്റ്റംബർ 17നാണ് തെരഞ്ഞെടുപ്പ്. വിജയിക്കുന്നപക്ഷം കുൽസൂമിനെ പ്രധാനമന്ത്രിയാക്കാനാണ് ശരീഫിെൻറ പദ്ധതിയെന്ന് മുതിർന്ന പി.എം.എൽ-എൻ അംഗം വെളിപ്പെടുത്തി.
അടുത്ത ജൂണിൽ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ശാഹിദ് അബ്ബാസി തുടരണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടെ ശാഹിദ് കുൽസൂമിന് അധികാരം കൈമാറുമെന്നാണ് വിവരം. തെഹ്രീകെ ഇൻസാഫ് പാർട്ടിയിലെ ഡോ. യാസ്മിൻ റാഷിദും പത്രിക സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.