യു.എസ് പ്രസിഡൻറ് പദത്തിലേക്ക് മത്സരിക്കാൻ കമല ഹാരിസ്
text_fieldsവാഷിങ്ടൺ: യു.എസിൽ 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അങ്കംകുറിക്കാനെ ാരുങ്ങി ഡെമോക്രാറ്റ് വനിത അംഗം. നിലവിലെ സെനറ്ററും മുൻ കാലിഫോർണി യ അറ്റോണി ജനറലുമായ കമല ഹാരിസാണ് അടുത്ത പ്രസിഡൻറ് തെരഞ്ഞെടു പ്പിൽ മത്സരത്തിനിറങ്ങുമെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യയിൽനിന്നും ജമൈക്കയിൽനിന്നും കുടിയേറിയ മാതാപിതാക്കൾക്ക് പിറന്ന 54കാരി പ്രസിഡൻറായി ജയിച്ചാൽ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയുമാകും. ഡെമോക്രാറ്റുകൾക്കിടയിൽ വളർന്നുവരുന്ന വനിത, ന്യൂനപക്ഷ വോട്ടർമാരുടെ സ്വാധീനം ഉപയോഗിച്ച് അവസാന അങ്കത്തിന് ടിക്കറ്റുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത പൊതു തെരഞ്ഞെടുപ്പിനിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ ഡെമോക്രാറ്റ് പ്രതിനിധികൂടിയാണിവർ.
ട്രംപ് നോമിനിയായി സുപ്രീംകോടതിയിലെത്തിയ ബ്രെറ്റ് കവനോഗുൾപ്പെടെ പുതിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി നിറഞ്ഞുനിന്ന കമല യു.എസിൽ ജനപിന്തുണയുള്ള നേതാക്കളിൽ പ്രമുഖയാണ്. ബാൾട്ടിമോറിലും കാലിഫോർണിയയിലെ ഒാക്ലൻഡിലും ഒാഫിസുകൾ സ്ഥാപിച്ചായിരിക്കും കമലയുടെ കാമ്പയിൻ. കാലിഫോർണിയയിൽനിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശജയായി 2016ൽ ഇവർ റെക്കോഡിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.