കാന്തഹാര്‍ സ്ഫോടനം: മരിച്ചവരില്‍ അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരും
text_fieldsകാന്തഹാര്‍: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 11 പേരില്‍ അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരും. 17 പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇ നയതന്ത്ര പ്രതിനിധി ജുമ മുഹമ്മദ് അബ്ദുല്ല അല്‍ കആബിക്കും പരിക്കുണ്ട്. നയതന്ത്ര പ്രതിനിധിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട നാലുപേര്‍. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി യു.എ.ഇയില്‍ മൂന്നു ദിവസം പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഉത്തരവിട്ടു. അഫ്ഗാനിലെ യു.എ.ഇ നയതന്ത്ര പ്രതിനിധി ജുമ മുഹമ്മദ് അബ്ദുല്ല അല്‍ കബാബിയും കാന്തഹാര്‍ ഗവര്‍ണര്‍ ഹുമയൂണ്‍ അസീസിയും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണ് മരിച്ചവര്‍.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.