കസാഖ്സ്താനിൽ വിമാനം തകർന്ന് 12 മരണം
text_fields
അൽമാട്ടി: കസാഖ്സ്താനിലെ അൽമാട്ടിയിൽ വിമാനത്താവളത്തിനു സമീപം യാത്രാവിമാനം കർന്നുവീണ് 12 പേർ കൊല്ലപ്പെട്ടു. 66 പേർക്കു പരുക്കേറ്റു. ഇവരിൽ 12 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ വിമാനത്തിെൻറ ക്യാപ്റ്റനും ഉൾപ്പെടും.
95 യാത്രക്കാരും അഞ്ചു ജീവനക്കാരുമായി തലസ്ഥാനമായ നൂർ സുൽത്താനിലേക്കു പുറപ്പെട്ട ബെക് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പറന്നുയർന്ന് ഏതാനും സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേക്കു സമീപം രണ്ടുതവണ നിലത്തുരഞ്ഞശേഷം വിമാനത്താവളത്തിെൻറ മതിലിൽ ഇടിച്ചു. പിന്നീട് പുറത്തുള്ള ഇരുനില വീട്ടിലേക്കു പാഞ്ഞുകയറി. വീടിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. വിമാനം രണ്ടായി പൊട്ടിപ്പിളർന്നശേഷം മുൻവശം വീട്ടിലേക്കു ഇടിച്ചുകയറുന്നതിെൻറ വിഡിയോ കസാഖ്സ്താൻ ഏവിയേഷൻ കമ്മിറ്റി പുറത്തുവിട്ടു.
പറന്നുയർന്ന് 19 സെക്കൻഡുകൾക്കുള്ളിൽതന്നെ വിമാനം തകർന്നുവെന്നാണ് പ്രാഥമിക നിഗമനം. 23 വർഷം പഴക്കമുള്ളതാണ് വിമാനം. നിർമാണ കമ്പനി ഇതിെൻറ ഉൽപാദനം നേരത്തേ നിർത്തിയിരുന്നു. ചെലവുകുറഞ്ഞ വിമാന സർവിസാണ് ബെക് എയർ. പ്രധാനമന്ത്രി അസ്കർ മാമിൻ തലവനായ സമിതി അപകടം അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.