ഡൽഹി കലാപം: തീവ്ര ഹിന്ദുക്കളെയും പാർട്ടികളെയും ഇന്ത്യ തടയണമെന്ന് അലി ഖാംനഇൗ
text_fieldsതെഹ്റാൻ: ഡൽഹിയിലെ വംശീയ അതിക്രമത്തിനെതിരെ വീണ്ടും വിമർശനവുമായി ഇറാൻ. ഇറാൻ വി ദേശകാര്യ മന്ത്രിക്ക് പിന്നാലെ പരമോന്നത നേതാവ് അലി ഖാംനഈയാണ് വ്യാഴാഴ്ച രംഗത്ത ുവന്നത്. ഇന്ത്യയിലെ തീവ്ര ഹിന്ദുക്കളെയും അവരുടെ പാർട്ടികളെയും ഇന്ത്യൻ സർക്കാർ തട യണമെന്ന് അലി ഖാംനഈ പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം കൂട്ടക്കൊലയിൽ ലോകമെങ്ങുമ ുള്ള മുസ്ലിംകൾ കടുത്ത ദുഃഖത്തിലാണ്. ഇന്ത്യൻ സർക്കാർ തീവ്ര ഹിന്ദുക്കളെയും പാർട്ടിക ളെയും തടഞ്ഞ് മുസ്ലിം കൂട്ടക്കൊല അവസാനിപ്പിച്ച് ഇസ്ലാം ലോകത്തുനിന്ന് ഇന്ത്യയ ുടെ ഒറ്റപ്പെടൽ ഒഴിവാക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ്, ഉർദു, അറബിക്, പേർഷ്യൻ ഭാഷകളിൽ ട്വീറ്റ്ചെയ്തതിനൊപ്പം കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനരികിലിരുന്ന് കരയുന്ന കുട്ടിയുടെ ചിത്രവും ഖാംനഇൗ പോസ്റ്റ്ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ സംഘടിത അതിക്രമമാണ് നടന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് തിങ്കളാഴ്ചയാണ് ട്വീറ്റ്ചെയ്തത്. ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അനാവശ്യ പരമർശം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യയിലെ സ്ഥാനപതി അലി ചെഗനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.
ഇറാൻ മന്ത്രിയുടെ പരാമർശം സ്വീകാര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ലിംകൾക്കെതിരായ അക്രമം വ്യത്യസ്ത മതങ്ങളും ഭാഷകളും ഉൾക്കൊള്ളുന്ന രാജ്യത്തെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ഇറാൻ സ്പീക്കർ അലി ലാരിജാനി പറഞ്ഞു. ഇന്ത്യയിെല മുസ്ലിംകളുടെ ദുരിതവും അക്രമവും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഉർദുഗാനും യു.കെ വിദേശ സഹമന്ത്രിക്കുമെതിരെ ഇന്ത്യ
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും യു.കെ വിദേശകാര്യ സഹമന്ത്രി നിഗെൽ ആഡംസും നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യ. ഉർദുഗാെൻറ വാക്കുകൾ വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഡൽഹി കലാപത്തെ ‘മുസ്ലിം കൂട്ടക്കൊല’യെന്നാണ് കഴിഞ്ഞയാഴ്ച ഉർദുഗാൻ വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ ഡൽഹിയിലെ തുർക്കി അംബാസഡറെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യു.എൻ മനുഷ്യാവകാശ കമീഷണർ പൗരത്വ ഭേദഗതിയിൽ സുപ്രീംകോടതിയെ സമീപിച്ചതിനാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിൽ ബ്രിട്ടന് ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ആഡംസ് പറഞ്ഞിരുന്നു. പാകിസ്താൻ വംശജനായ ലേബർ പാർട്ടി എം.പി ഖാലിദ് മഹ്മൂദ് യു.കെ ജനപ്രതിനിധി സഭയിൽ ഡൽഹി സംഘർഷം പരാമർശിച്ചതിന് പിന്നാലെയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.