രണ്ട് വർഷത്തിനിടെ ചൈന വധിച്ചത് 18 സി.െഎ.എ ചാരൻമാരെ
text_fieldsബീജിങ്: അമേരിക്കൻ ചാര സംഘടനയായ സി.െഎ.എയുടെ രഹസ്യങ്ങൾ ചോർത്താനുള്ള നീക്കം പൊളിച്ച് ചൈന. രണ്ട് വർഷത്തിനുള്ളിൽ നിരവധി സി.െഎ.എ ചാരൻമാരെയാണ് ചൈന വധിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി പേരെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. സി.െഎ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വാർത്ത പുറത്ത് വിട്ടത്. അമേരിക്കൻ ചാരസംഘടനക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .
വിദേശത്തുള്ള ചാരൻമാരുമായി സി.െഎ.എ അധികൃതർ നടത്തിവന്ന സംഭാഷങ്ങൾ ചോർത്തിയാണ് യു.എസിെൻറ ചാരപ്രവർത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേ സമയം സി.െഎ.എയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്ക് പിന്നിലെന്ന് കരുതുന്നവരും ഒൗദ്യോഗിക വൃത്തങ്ങളിൽ കുറവല്ല. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകൾ നില നിൽക്കുന്നുണ്ടെങ്കിലും യു.എസിെൻറ ചാരപ്രവർത്തനം ചൈന പൊളിച്ചു എന്നതിൽ തർക്കമില്ല.
ചാരപ്രവർത്തനത്തിൽ ദുഷ്കരമായ കാലഘട്ടമാണ് കടന്ന് പോകുന്നതെന്ന് യു.എസ് സമ്മതിക്കുന്നു. 2010-2012 കാലയളവിൽ ഒരു ഡസനോളം യു.എസ് ചാരൻമാരാണ് ചൈനയിൽ കൊല്ലപ്പെട്ടത്. എന്ത് തിരിച്ചടികളുണ്ടായാലും ചൈനയിലെ ചാരവൃത്തി തുടരാനുള്ള തീരുമാനത്തിലാണ് യു.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.