കിം ജോങ് നാം കൊല്ലപ്പെട്ടത് മാരക വിഷബാധയേറ്റ് 20 മിനിറ്റിനകം: മലേഷ്യ
text_fieldsക്വാലാലംപുര്‍: ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉനിന്‍െറ അര്‍ധ സഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ടത് മാരകവിഷബാധയേറ്റാണെന്നും 15-20 മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചെന്നും മലേഷ്യ. അതിമാരക വിഷബാധയേറ്റാണ് നാമിന്‍െറ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് മലേഷ്യന്‍ ആരോഗ്യമന്ത്രി എസ്. സുബ്രഹ്മണ്യനാണ് വ്യക്തമാക്കിയത്.
അക്രമികള്‍ മുഖത്തു വിഷം തളിച്ച് 15 – 20 മിനിറ്റിനുള്ളില്‍ നാം കൊല്ലപ്പെട്ടെന്നു അദ്ദേഹം പറഞ്ഞു. അതിമാരകമായ രാസായുധം ‘വിഎക്സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. ഇത് അദ്ദേഹത്തിന്‍്റെ ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ ശരീരത്തിന്‍്റെ മുഴുവന്‍ ഭാഗത്തെയും ബാധിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന വി.എക്സ് നെര്‍വ് ഏജന്‍റിന്‍െറ അവശിഷ്ടങ്ങള്‍ നാമിന്‍െറ മുഖത്തുനിന്ന് കണ്ടെടുത്തിരുന്നു.
തിരക്കേറിയ ക്വലാലംപുര്‍ വിമാനത്താവളത്തില്‍വെച്ചാണ് അക്രമികള്‍ നിയോഗിച്ച യുവതികള്‍ നാമിന്‍െറ മുഖത്തേക്ക് വിഷം തളിച്ചത്. വിഷമാണെന്ന് അറിയില്ലായിരുന്നുവെന്നും റിയാലിറ്റി ഷോയുടെ ഭാഗമാണെന്നു കരുതിയാണ് സംഭവത്തില്‍ പങ്കാളിയായതെന്നും പിടിയിലായ ഇന്തോനേഷ്യന്‍ യുവതി വെളിപ്പെടുത്തിയിരുന്നു.
കൊലപാതകം നടന്ന ക്വാലാലംപുര്‍ വിമാനത്താവളം സുരക്ഷിതമാണെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. കൊലയത്തെുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലുടനീളം പരിശോധന നടത്തിയെന്നും എന്നാല്‍, മാരക വിഷം പോലുള്ള അപകടകരമായ ഒന്നും ശ്രദ്ധയില്‍പെട്ടിട്ടല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.