കിം ജോങ് നാം വധം: യുവതികള്‍ക്കെതിരെ കുറ്റം ചുമത്തി
text_fields
ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിച്ച കേസില്‍ പിടിയിലായ യുവതികള്‍ക്കെതിരെ മലേഷ്യന്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇന്തോനേഷ്യക്കാരിയായ സിതി ആസിയ, വിയറ്റ്നാമില്‍നിന്നുള്ള ഡോണ്‍ തി ഹുവാങ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
യു.എന്‍ നിരോധിച്ച വി.എക്സ് നെര്‍വ് ഏജന്‍റ് എന്ന രാസായുധം നാമിന്‍െറ മുഖത്ത് തളിച്ചത് യുവതികളാണെന്ന് തെളിഞ്ഞതായി അറ്റോണി ജനറല്‍ മുഹമ്മദ് അപന്ദി അലി അറിയിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വഴിയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. നാമിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിയാലിറ്റി ഷോ ആണെന്ന് കരുതിയാണ് ഇതിന്‍െറ ഭാഗമായതെന്നും കഴിഞ്ഞ ദിവസം സിതി മലേഷ്യന്‍ അംബാസഡറോട് വെളിപ്പെടുത്തിയിരുന്നു. ഇതുതന്നെയാണ് ഹുവാങും വിയറ്റ്നാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
നാമിനെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് യുവതികള്‍ക്ക് കൃത്യമായി ബോധ്യമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ, നാമിനെ കൊലപ്പെടുത്തിയ കിം ജോങ് ഉന്നാണെന്ന് ആരോപിച്ച് ദക്ഷിണ കൊറിയ രംഗത്തത്തെി. ഉത്തര കൊറിയയിലെ രഹസ്യ പൊലീസും വിദേശകാര്യ മന്ത്രാലയവുമാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നും ദ. കൊറിയ ആരോപിച്ചു.നാമിന്‍െറ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉത്തര കൊറിയന്‍ ഉന്നതതല സംഘം മലേഷ്യയിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.