കിം ജോങ് നാമിെൻറ കൊലക്കേസ് മലേഷ്യൻ ഹൈകോടതിയിലേക്ക് മാറ്റി
text_fieldsക്വാലാലംപുർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിെൻറ അർധ സഹോദരൻ കിം ജോങ് നാമിെൻറ കൊലക്കേസ് വിചാരണ മലേഷ്യൻ ഹൈകോടതിയിലേക്ക് മാറ്റി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ അഭിഭാഷകൻ തനിക്ക് രേഖകൾ നൽകുന്നില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ഉന്നത കോടതിയിലേക്ക് കേസ് മാറ്റിയത്.
ഇന്തോനേഷ്യക്കാരിയായ സീതി ആയിഷ, വിയറ്റ്നാം പൗരിയായ ദോൻ തി ഹോങ് എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഫെബ്രുവരി 13ന് ഇവർ നാമിനെ ക്വാലാലംപുർ വിമാനത്താവളത്തിൽവെച്ച് രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തര കൊറിയയുടെ താൽപര്യപ്രകാരമാണ് കൊലപാതമെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ, ഇത് ഉത്തരകൊറിയ നിഷേധിച്ചിട്ടുണ്ട്.
പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട സ്ത്രീകൾ തങ്ങൾക്ക് സംഭവവുമായി ബന്ധമിെല്ലന്നാണ് പറയുന്നത്. എന്നാൽ, ഇവർക്കെതിരെ സി.സി ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തേ കേസന്വേഷണം ഉത്തര കൊറിയൻ എംബസിയിലേക്ക് നീണ്ടത് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്രയുദ്ധത്തിന് വഴിയൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.