കിം ജോങ് നാമിനെ വധിക്കാൻ ഉപയോഗിച്ചത് രാസായുധം
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ അർധ സഹോദരൻ കിം ജോങ് നാമിനെ വധിക്കാൻ വി.എക്സ് എന്ന നിരോധിത രാസായുധമാണ് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞതായി യു.എസ്. യുദ്ധസന്ദർഭങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഇൗ രാസായുധം ഒരാളെ കൊല്ലാൻ ഉപയോഗിച്ചതിനെ യു.എസ് സർക്കാർ അപലപിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
രാസായുധപ്രയോഗത്തിെൻറ പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധം തിങ്കളാഴ്ച മുതൽ നിലവിൽ വന്നതായും യു.എസ് അറിയിച്ചു. നിലവിലുള്ള ഉപരോധത്തിന് പുറമെയാണ് പുതിയത് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കിം ജോങ് നാം മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ വിമാനത്താവളത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.