കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ
text_fieldsസോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജായിയുടെ സുരക ്ഷ ഉപദേഷ്ടാവ്. ഏപ്രിൽ 15ന് നടന്ന മുത്തച്ഛെൻറ ജന്മദിന വാർഷികാഘോഷത്തിൽനിന്ന് കിം വിട്ടുനിന്നിരുന്നു. ഇ തിന് പിന്നാലെയാണ് അസുഖബാധിതനാണെന്നും മരിച്ചെന്നുമുള്ള കിംവദന്തികൾ പരന്നത്.
അദ്ദേഹത്തിന് യാതൊരു പ ്രശ്നവുമില്ലെന്നും ഏപ്രിൽ 13 മുതൽ അദ്ദേഹം രാജ്യത്തെ റിസോർട്ട് ടൗണായ വോൻസാനിൽ കഴിയുകയാണെന്നും ദക്ഷിണ കൊറ ിയൻ സുരക്ഷ ഉപദേഷ്ടാവ് സി.എൻ.എൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അറിയിച്ചു. കിമ്മുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ അസാധാരണ നീക്കമൊന്നും കണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ വൊൻസാൺ കൽമ ടൂറിസ്റ്റ് കേന്ദ്രത്തിെൻറ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചതായുള്ള റിേപ്പാർട്ടും പുറത്തുവന്നിട്ടുണ്ട്.
കിം ജോങ് ഉനിെൻറ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ അദ്ദേഹത്തിെൻറ പ്രത്യേക ട്രെയിൻ വോൻസാനിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടതും ഏറെ വാർത്തയായിരുന്നു. വാഷിങ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ടാണ് ഇതുസംബന്ധിച്ച സാറ്റൈലറ്റ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം സുങ്ങിെൻറ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതോടെയാണ് കിം ജോങ് ഉൻ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഏപ്രിൽ 11ന് നടന്ന യോഗത്തിലാണ് കിം അവസാനമായി അധ്യക്ഷത വഹിച്ചതെന്ന് ഉത്തരകൊറിയൻ മാധ്യമങ്ങളും വ്യക്തമാക്കുന്നു. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷനറി ആർമിയുടെ വാർഷികാഘോഷത്തിലും അദ്ദേഹം എത്തിയില്ലെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.
ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത ഉത്തര കൊറിയ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായെന്നും 36കാരനായ കിമ്മിന് മസ്തിഷ്കമരണം സംഭവിച്ചുവെന്നുമാണ് അമേരിക്കൺ മാധ്യമങ്ങളടക്കം നേരത്തെ പ്രചരിച്ചത്. എന്നാൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇവ തള്ളിയിരുന്നു.
2014ലും കിം കുറച്ച് കാലത്തേക്ക് അപ്രത്യക്ഷനായിരുന്നു. എന്നാൽ, ഒരുമാസത്തിന് ശേഷം ഉത്തര കൊറിയൻ സർക്കാർ നിയന്ത്രണത്തിലുള്ള ടി.വി ചാനൽ കിം പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾ െകട്ടടങ്ങി. അമിതപുകവലിയും അധികാരത്തിലേറിയതിന് പിന്നാലെ വല്ലാതെ വണ്ണം വെച്ചതും പാരമ്പര്യമായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമാണ് കിമ്മിനെ വലയ്ക്കുന്നതെനാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.