കിങ് ജോങ് ഉൻ ദക്ഷിണ െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു
text_fieldsസോൾ: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉത്തര -ദക്ഷിണ കൊറിയ നേതൃത്വത്തിെൻറ കൂടിക്കാഴ്ച തുടങ്ങി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമാണ് കൂടിക്കാഴ്ച നടത്തുന്നത്. സാേങ്കതികമായി ആറു പതിറ്റാണ്ടിലേറെയായി യുദ്ധം തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നിർണായകമാണ് ഉച്ചകോടി. 2011ൽ കിം ജോങ് ഉൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ദക്ഷിണ കൊറിയൻ നേതൃത്വവുമായി ഒരു കൂടിക്കാഴ്ച നടക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
ഇന്ന് രാവിലെ ആറിന് ദക്ഷിണ കൊറിയയിൽ ആദ്യമായി എത്തിയ ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂർ ജെ ഇൻ നേരിശട്ടത്തി സ്വീകരിച്ചു. അനൗദ്യോഗിക കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഒൗദ്യോഗിക കൂടിക്കാഴ്ച 10.30ന് നടക്കും.
കഴിഞ്ഞ മാസം ചൈനയിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനം ഒഴിച്ചാൽ കിം ഏഴു വർഷത്തിനിടെ മറ്റൊരു രാജ്യവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഉത്തര കൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂൺ ജെ ഇൻ ദക്ഷിണ കൊറിയയിൽ അധികാരത്തിലേറിയത് ചർച്ചയിലേക്കുള്ള വഴി എളുപ്പമാക്കി. മേയിലോ ജൂണിലോ നടക്കാൻ സാധ്യതയുള്ള കിമ്മിെൻറ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചക്കും ഇന്നത്തെ ഉച്ചകോടി അന്തിമ രൂപം നൽകിയേക്കും. ആണവ -മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിറപ്പിക്കുകയും ഭരണകൂടത്തെ ദുരൂഹമായ രീതിയിൽ നയിക്കുകയും ചെയ്യുന്ന കിമ്മിെൻറ ആണവ വിഷയത്തിലെ വ്യക്തതമായ നിലപാടും ഉച്ചകോടിയിലൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ ലക്ഷ്യം
ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം ഇരു കൊറിയകളും തമ്മിലുള്ള സമാധാന കരാറാണ്. പക്ഷേ, ഇത് യാഥാർഥ്യമാകണമെങ്കിൽ ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് സന്നദ്ധമാകണം. അമേരിക്കയുടെ ഭീഷണി ഇല്ലാതാകുന്നതു വരെ ആണവ നിരായുധീകരണം സാധ്യമല്ലെന്നാണ് കിം ജോങ് ഉന്നിെൻറ നിലപാട്. അതിനാൽ, കിമ്മിെൻറയും ട്രംപിെൻറയും കൂടിക്കാഴ്ച ഇതിന് ആവശ്യമാണ്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് കിം അവസാന സമ്മതം പറഞ്ഞാൽ അത് ഉച്ചകോടിയുടെ വിജയമാകും. സമാധാന കരാറിലേക്ക് ഇരു കൊറിയകളും എത്തിച്ചേർന്നാൽ കൊറിയകളുടെ പുനരേകീകരണം എന്ന അജണ്ടകൂടി മുന്നോട്ടുവെക്കാൻ മൂൺ ജെ ഇൻ ആഗ്രഹിക്കുന്നുണ്ട്.
പെങ്കടുക്കുന്നവർ
കിമ്മിനൊപ്പം ഒമ്പതംഗ സംഘമാണ് അനുഗമിക്കുക. കിമ്മിെൻറ സഹോദരിയും ശീതകാല ഒളിമ്പിക്സിൽ ഉത്തര െകാറിയൻ സംഘത്തിെൻറ നേതാവുമായിരുന്ന കിം യോ ജോങ്ങും സൈനിക -ഭരണ നേതൃത്വത്തിലെ ഉന്നതരും ഉണ്ടാകും. മൂണിെൻറ കൂടെ ഏഴ് ഉദ്യോഗസ്ഥരാണ് ചർച്ചക്കെത്തുക. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരടങ്ങുന്നതായിരിക്കും സംഘം.
വേദി പാൻമുൻജോം
ഇരു കൊറിയകളുടെയും അതിർത്തി ഗ്രാമമായ പാൻമുൻജോമാണ് ഉച്ചകോടിയുടെ വേദി. ഇരു കൊറിയകൾക്കുമാണ് ഇവിടെ സുരക്ഷ ചുമതലയുള്ളത്. 1953ൽ കൊറിയൻ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട കരാറിൽ ഒപ്പുവെച്ചത് ഇവിടെ വെച്ചാണ്
ഉച്ച ഭക്ഷണത്തിന് കിം അതിർത്തികടക്കും
കിം -മൂൺ കൂടിക്കാഴ്ച പ്രാദേശിക സമയം 10.30ന് പാൻമുൻജോമിലെ ‘സമാധാന ഭവന’ത്തിൽ ആരംഭിക്കും. ചർച്ചയുടെ ആദ്യ ഭാഗം കഴിഞ്ഞാൽ ഉച്ചയോടെ ഉത്തര കൊറിയൻ സംഘം ഭക്ഷണം കഴിക്കാൻ അതിർത്തി കടക്കും. ഉച്ചക്കുശേഷം തിരിച്ചെത്തി ഇരു നേതാക്കളും സമാധാനത്തിെൻറയും െഎശ്വര്യത്തിെൻറയും പ്രതീകമായി ഒരു ൈപൻ മരം നടും. ഇരു രാജ്യത്തിലെയും മണ്ണും വെള്ളവും ഇതിനായി ഉപയോഗിക്കും. തുടർന്ന് വീണ്ടും ചർച്ച. വൈകീേട്ടാടെ കരാറിൽ ഒപ്പുവെക്കുകയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യും.
ഉത്തര കൊറിയൻ ആണവ പരീക്ഷണ കേന്ദ്രം തകർന്നു
ബെയ്ജിങ്: ഉത്തര കൊറിയയുടെ പ്രധാന ആണവ പരീക്ഷണ കേന്ദ്രം തകർന്നതായി ചൈനീസ് ഭൗമ ശാസ്ത്രജ്ഞർ. ഉത്തര കൊറിയയിലെ വടക്കുകിഴക്കൻ മൻടാപ് പർവത മേഖലയിൽ സ്ഥിതിചെയ്യുന്ന പുൻഗ്യെ റി എന്ന കേന്ദ്രമാണ് ഭാഗികമായി തകർന്നത്. പലതവണകളായി നടന്ന പരീക്ഷണങ്ങൾ കാരണമാണ് തകർച്ചയെന്നാണ് കരുതുന്നത്. 2006നു ശേഷം ആറ് ആണവ പരീക്ഷണങ്ങൾ നടന്ന ഇവിടം ഭാവിയിൽ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ ശാസ്ത്ര-സാേങ്കതിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ പുറത്തുവിട്ടത്.അതിനിടെ, കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ ആണവ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടത് ഇക്കാരണത്താലാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഉത്തര-ദക്ഷിണ കൊറിയകളുടെ കൂടിക്കാഴ്ചക്കു മുന്നോടിയായാണ് ആണവ കേന്ദ്രം അടച്ചുപൂട്ടിയത് എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
ഇത് ആണവ കേന്ദ്രത്തിെൻറ തകർച്ച മറച്ചുവെക്കാനുള്ള തന്ത്രം മാത്രമായിരുന്നെന്ന സംശയമാണ് ഇപ്പോൾ ബലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലെ ആണവ പരീക്ഷണത്തിനു ശേഷമാണ് ചൈനീസ് ശാസ്ത്രജ്ഞർ കേന്ദ്രത്തെക്കുറിച്ച വിവരങ്ങൾ ശേഖരിച്ചത്. ഇൗ പരീക്ഷണ സമയത്ത് റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ പ്രകമ്പനം പ്രദേശത്ത് ഉണ്ടായി. തുടർന്ന്, ഒരാഴ്ചക്കിടയിൽ നാല് ഭൂചലനങ്ങളും അനുഭവപ്പെട്ടു. ഇതെല്ലാം കേന്ദ്രത്തിെൻറ തകർച്ചക്ക് കാരണമായതായാണ് പഠനത്തിൽ പറയുന്നത്. ആണവ കേന്ദ്രത്തിെൻറ തകർച്ച അയൽ രാജ്യമായ ചൈനയിലടക്കം റേഡിയേഷന് കാരണമായേക്കാമെന്ന് ഹോേങ്കാങ്ങിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ പത്രം റിപ്പോർട്ട് ചെയ്തു.
പരിഹരിക്കാനാവാത്ത തകർച്ചയാണ് കേന്ദ്രത്തിനുണ്ടായതെന്നും പത്രം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിലെ പരീക്ഷണം കഴിഞ്ഞ ഉടൻ ഉത്തര കൊറിയയിലെ ഉന്നത ഭൗമശാസ്ത്രജ്ഞൻ ബെയ്ജിങ് സന്ദർശിച്ച് വിദഗ്ധരുമായി ചർച്ച നടത്തിയതായും പത്രം പറയുന്നു. പച്ചപ്പണിഞ്ഞ മലനിരകൾ മുഴുവൻ പരീക്ഷണ ശേഷം കരിഞ്ഞുണങ്ങിയതിെൻറ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെളിപ്പെടുത്തൽ വെള്ളിയാഴ്ച നടക്കുന്ന കിം ജോങ് ഉൻ-മൂൺ ജെ ഇൻ ചർച്ചയെ ബാധിച്ചേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.