മൂൺ.ജെ.ഇന്നിന് സ്നേഹോപഹാരമായി നായകളെ നൽകി കിം ജോങ് ഉൻ
text_fieldsസോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ.ജെ. ഇന്നിന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ വക സ്നേഹ സമ്മാനം. ഒരോ വയസ്സ് പ്രായമുള്ള ആണും പെണ്ണുമായി ‘പുങ്സാങ്’ ഇനത്തിൽപെട്ട രണ്ട് നായകളെയാണ് സമ്മാനമായി നൽകിയത്. വെളുത്ത നിറത്തിലുള്ളതും ഉയർന്നുനിൽക്കുന്ന ചെവിയോടു കൂടിയതുമായ വേട്ടക്ക് ഉപയോഗിക്കുന്ന വർഗത്തിൽപെട്ടവയാണിവ. ഇൗ തദ്ദേശീയ നായ് ഉത്തര കൊറിയയുടെ ‘ദേശീയ സമ്പത്തി’ൽ പെട്ടവയാണത്രെ.
ഇരു രാജ്യങ്ങൾക്കുമിടയിലെ ‘പാൻമുൻചോം’ ഗ്രാമത്തിലൂടെയായിരുന്നു നായ്ക്കളെ കൈമാറിയത്. ദീർഘനാളത്തെ ശത്രുതയുടെ മഞ്ഞുരുക്കത്തിെൻറ ഭാഗമായാണ് ഇൗ സമ്മാന കൈമാറ്റത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഇൗ മാസം 18 മുതൽ 20 വരെ ഇരു കൊറിയകളും തമ്മിൽ നടന്ന പ്യോങ്യാങ് ഉച്ചകോടിയുടെ അടയാളപ്പെടുത്തലായാണ് കിമ്മിെൻറ ഉപഹാരം.
ആദ്യമായല്ല ഒരു യോഗത്തിെൻറ ഒാർമ്മക്കായി ഉത്തരവകൊറിയ ദക്ഷിണ കൊറിയക്ക് നായക്കുട്ടികളെ സമ്മാനിക്കുന്നത്. 2000ത്തിലെ പ്യോങ്യാങ് ഉച്ചകോടിക്ക് ശേഷം മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് കിം ഡി ജുങിന് കിം ജോങ് ഉന്നിെൻറ പിതാവും ഉത്തരകൊറിയയുടെ മുൻ നേതാവുമായിരുന്ന കിം ജോങ് ഇൽ ഒരു േജോഡി നായക്കുട്ടികളെ ഉപഹാരമായി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.