കിം േജാങ് ഉന്നുമായി പോംപിയോ രഹസ്യ കൂടിക്കാഴ്ച നടത്തി
text_fieldsപ്യോങ്യാങ്: സി.െഎ.എ മേധാവിയും യു.എസ് വിദേശകാര്യ സെക്രട്ടറി നോമിനിയുമായ മൈക് പോംപിയോ ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. യു.എസും ഉത്തര കൊറിയയും തമ്മിലെ മഞ്ഞുരുക്കത്തിെൻറ സൂചനയാണിത്.
ദക്ഷിണ കൊറിയയുടെ മാധ്യസ്ഥ്യത്തിലായിരുന്നു ചർച്ച. കിമ്മും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായാണ് ഇരുവരുടെയും സമാഗമം. രഹസ്യ സമാഗമം കഴിഞ്ഞയാഴ്ച നടന്നതായാണ് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പോംപിയോ ഉത്തര കൊറിയയിലെത്തി കിമ്മിനെ കണ്ടതായാണ് റിപ്പോർട്ട്. റെക്സ് ടില്ലേഴ്സണെ മാറ്റി പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി നാമനിർദേശം ചെയ്ത ശേഷമായിരുന്നു സന്ദർശനം.
2014ൽ അന്നത്തെ ഇൻറലിജൻസ് മേധാവിയായിരുന്ന ജയിംസ് ക്ലാപ്പറും രഹസ്യദൗത്യത്തിെൻറ ഭാഗമായി ഉത്തര കൊറിയയിലെത്തിയിരുന്നു. എന്നാൽ, കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇൗസ്റ്റർ ദിനത്തിലായിരുന്നു സന്ദർശനമെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ട്രംപ് ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ക്രിയാത്മക ചർച്ചയായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചക്കും ചുക്കാൻ പിടിക്കുന്നത് ദക്ഷിണ കൊറിയയാണ്. ശീതകാല ഒളിമ്പിക്സോടെ ഇരു കൊറിയകളുടെയും ബന്ധം മെച്ചപ്പെടുകയും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനെ കിം രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കിമ്മും മൂണും അടുത്താഴ്ച കാണാനിരിക്കയാണ്. 1950കളിലെ കൊറിയൻ യുദ്ധത്തോടെ വഷളായ ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടേണ്ട ആവശ്യകതയെക്കുറിച്ചും ട്രംപ് വാചാലനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.