ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് തയാർ -ചൈന
text_fieldsെബയ്ജിങ്: ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര കൊറിയ അറിയിച്ചതായി ചൈന. തങ്ങളുടെ ശ്രമങ്ങളോട് നല്ല ഉദ്ദേശ്യത്തോടെ പ്രതികരിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും തയാറാണെങ്കിൽ ആണവപ്രശ്നം പരിഹരിക്കാൻ ഒരുക്കമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉൻ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്ത ഏജൻസി സിൻഹുവയാണ് റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് സന്നദ്ധമാണെന്നും കിം അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് ഇക്കാര്യത്തിൽ ഉത്തര കൊറിയൻ ഭരണാധികാരി ഒൗദ്യോഗികമായി പ്രതികരിക്കുന്നത്.
2011ൽ അധികാരമേറ്റശേഷമുള്ള ആദ്യ വിദേശസന്ദർശനത്തിൽ ചൈനയിലെത്തി പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിലാണ് കിം ജോങ് ഉൻ പ്രശ്നപരിഹാര സന്നദ്ധത അറിയിച്ചത്. ‘മുൻ പ്രസിഡൻറ് കിം ഇൽ സുങ്ങിെൻറയും മുൻ ജനറൽ സെക്രട്ടറി കിം ജോങ് ഇലിെൻറയും പാരമ്പര്യം മുൻനിർത്തി ഉപഭൂഖണ്ഡത്തിെൻറ ആണവ നിരായുധീകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. തങ്ങളുടെ ശ്രമങ്ങളോട് നല്ല ഉദ്ദേശ്യത്തോടെ പ്രതികരിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും തയാറാവുകയും സമാധാനവും സ്ഥിരതയും പ്രദാനംചെയ്യുന്ന അന്തരീക്ഷമുണ്ടാവുകയുമാണെങ്കിൽ ആണവപ്രശ്നം പരിഹരിക്കാൻ ഉത്തര കൊറിയ ഒരുക്കമാണ്’ -കിം േജാങ് ഉൻ പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ചയാണ് മടങ്ങിയത്. എന്നാൽ, അദ്ദേഹം തിരിച്ച് ഉത്തര കൊറിയയിലെത്തുന്നതുവരെ സന്ദർശന വാർത്ത ചൈന പുറത്തുവിട്ടിരുന്നില്ല.
െബയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഒാഫ് പീപ്പിളിലാണ് കിം ജോങ് ഉനും ഷി ജിൻപിങ്ങും ചർച്ചനടത്തിയത്. കിമ്മിനും ഭാര്യ റി സോൾ ജുവിനും ഷിയും ഭാര്യ പെങ് ലിയുവാനും പ്രത്യേക വിരുന്നൊരുക്കി. നാലുപേരും ചേർന്ന് കലാപരിപാടികൾ വീക്ഷിക്കുകയും ചെയ്തു. കിമ്മിെൻറ പ്രത്യേക സന്ദർഭത്തിലെ സന്ദർശനം ഏറെ പ്രാധാന്യമേറിയതാണെന്ന് ഷി പ്രതികരിച്ചു. ചൈന സന്ദർശിക്കാനുള്ള കിമ്മിെൻറ തീരുമാനം മഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെൻറ ആദ്യ വിദേശ സന്ദർശനം ചൈനീസ് തലസ്ഥാനത്തേക്കുതന്നെയായിരിക്കുമെന്ന് നേരത്തേ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞ കിം ചൈനയുമായുള്ള ബന്ധം ദൃഢമാക്കുന്നതിെൻറ ഭാഗമായി കൂടിയാണ് സന്ദർശനമെന്ന് വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തിൽ ഉത്തര കൊറിയക്കെതിരെ പോർവിളി നടക്കുേമ്പാൾ ചൈനയാണ് ഒപ്പംനിൽക്കുന്നത്. സമീപകാലത്ത് ദക്ഷിണ കൊറിയ മുൻകൈയെടുത്ത് ട്രംപ്-കിം ചർച്ചക്ക് മണ്ണൊരുക്കിയിരുന്നു. സമീപഭാവിയിൽതന്നെ അതുണ്ടാവുമെന്നാണ് സൂചന. അതിെൻറ മുന്നോടിയായിക്കൂടിയാണ് തങ്ങളുടെ ഏക സഖ്യരാഷ്ട്രമായ ചൈനയിൽ ഉത്തര കൊറിയൻ ഭരണാധികാരി സന്ദർശനം നടത്തിയിരിക്കുന്നതും.
അതിസുരക്ഷ കവചമുള്ള പ്രത്യേക ട്രെയിനിലാണ് കിമ്മും സംഘവും ചൈനയിലെത്തിയത്. 2011ൽ കിമ്മിെൻറ പിതാവ് കിം ജോങ് ഇലും 1982ൽ പിതാമഹൻ കിം ഇൽ സുങ്ങും ഇതേ ട്രെയിനിൽ ചൈന സന്ദർശിച്ചിരുന്നു.
ട്രംപ്-കിം കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു ^യു.എസ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കം നടക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. എന്നാൽ, കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘‘ഉത്തര കൊറിയയുടെ അഭ്യർഥനപ്രകാരം കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമ്മതം അറിയിച്ചിട്ടുണ്ട്.
അതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്’’ -വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. ഇക്കാര്യം വിദേശകാര്യ വക്താവ് ഹീതർ ന്യൂവർട്ടും സ്ഥിരീകരിച്ചു. ഇതിനായി ദേശീയ സുരക്ഷ സമിതിയു മറ്റു സർക്കാർ വകുപ്പുകളും തയാറെടുപ്പുകൾ തുടങ്ങിയതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.