കിം ജോങ് ഉന്നിന് അപരനോ? ഉത്തരം കിട്ടാതെ ഉത്തര കൊറിയൻ നേതാവിന്റെ തിരിച്ചുവരവ്
text_fieldsലണ്ടൻ: ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ അപരനെ ഉപയോഗിക്കുന്നോ? ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്നത് യഥാര്‍ഥ കിം ജോങ് ഉന്‍ അല്ലെന്നും അദ്ദേഹത്തിന്റെ അപരനുമാണെന്നുമുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 20 ദിവസത്തെ ഇടവേളക്ക് ശേഷം പ്രത്യക്ഷപ്പെട്ടത് യഥാർഥ കിം ജോങ് ഉൻ അല്ലെന്ന വാദം നിരവധി പേരാണ് ഉയർത്തുന്നത്.
അദ്ദേഹത്തിൻെറ ആരോഗ്യനില മോശമാണെന്നത് ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു. അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായെന്നും മരണപ്പെട്ടുവെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായി.
എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തി മേയ് രണ്ടിന് കിം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തു. എന്നാൽ ഇത് യഥാർഥ കിം അല്ലെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അഡോൾഫ് ഹിറ്റ്ലർ, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിൾ പ്രയോഗിക്കുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും ഒടുവിൽ പൊതുവേദിയിലെത്തിയ കിമ്മിൻെറ ചിത്രവും പഴയ ചിത്രവും തമ്മിൽ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തെ അവർ സാധൂകരിക്കുന്നത്. കിമ്മിൻെറ പഴയ ചിത്രവും പുതിയ ചിത്രവും തമ്മിൽ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്ന ചർച്ച ട്വിറ്ററിൽ സജീവമായി.
ഈ ചർച്ചക്ക് തുടക്കമിട്ടവർ അത്ര നിസ്സാരക്കാരല്ല താനും. മുന്‍ ബ്രിട്ടീഷ് പാര്‍ലമെൻറംഗമായ ലൂയിസ് മെന്‍സ്ച്, മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെഞ്ച് തുടങ്ങിയവരാണ് ഈ സംശയമുന്നയിച്ചിരിക്കുന്നവരില്‍ പ്രമുഖര്‍. ഇവരുടെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് സമാനമായ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ കാണുന്ന കിമ്മിൻെറ ചിത്രത്തിലും പഴയ ചിത്രങ്ങളിലും മുഖത്തിലും മുടിയിലും പല്ലിലും എല്ലാം വ്യത്യാസമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
മുമ്പ് പല സാഹചര്യങ്ങളിലും കിം ശത്രുക്കളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടാൻ അപരനെ ഉപയോഗിച്ചിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തില്‍ ഉയര്‍ന്ന ഈ സംശയത്തെ ന്യായീകരിക്കുന്നതാണ് പുതിയ നിഗമനങ്ങൾ.
അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കിമ്മിൻെറ രണ്ടു കാലഘട്ടങ്ങളിലേതാണെന്നും വ്യത്യാസം സ്വാഭാവികമാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഏപ്രില്‍ 15ന് മുത്തച്ഛൻെറ ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാതിരുന്നതോടെയാണ് കിം ജോങ് ഉന്നിൻെറ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സജീവമായത്. മരിച്ചെന്ന് വരെ പ്രചരിക്കുന്നതിനിടെയാണ് മേയ് രണ്ടിന് കിം പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.