സൈനിക ശക്തിയിൽ അമേരിക്കക്കൊപ്പമെത്തുക ലക്ഷ്യമെന്ന് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എസിന് ഒപ്പെമത്തുന്നതു വരെ സൈനികശേഷി വർധിപ്പിക്കാനും ആണവപദ്ധതി പൂർത്തീകരിക്കാനും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ നിർദേശം നൽകി. ഇൗ ലക്ഷ്യം നേടിയെടുക്കാൻ നേരായ വഴിയിലൂടെ മുഴുവൻ വേഗതയിൽ രാജ്യം സഞ്ചരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ ഉത്തര കൊറിയക്കു നേരെ സൈനിക നടപടിക്ക് യു.എസ് ഒരിക്കലും മുതിരില്ല.
അവരുടെ ഉപരോധത്തിനും പരിധിയുണ്ടെന്ന്തെളിയിക്കുകയാണ് ലക്ഷ്യം. മൂന്നാഴ്ചക്കിെട ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈൽ പരീക്ഷണം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു കിം. 2300 മെൽ സഞ്ചരിച്ചാണ് മിസൈൽ പസഫിക് കടലിൽ പതിച്ചത്. തെക്കുകിഴക്കൻ മേഖലകളിലേക്കാണ് മിസൈൽ പറത്തിയതെങ്കിൽ തീർച്ചയായും യു.എസ് വ്യോമതാവളമായ ഗുവാമിെന മറികടക്കുമായിരുന്നു. േപ്യാങ്യാങ്ങിൽനിന്ന് ഗുവാമിലേക്ക് 2100 മൈൽ ദൂരമാണുള്ളത്. മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു.
അതിനിടെ, ഉത്തര കൊറിയക്കെതിരായ ആക്രമണഭീഷണി യു.എസ് അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. യു.എസ് ഭീഷണി അവസാനിപ്പിച്ചാൽ മാത്രമേ, അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രമം ഫലം കാണൂവെന്നു വാഷിങ്ടണിലെ ചൈനീസ് അംബാസഡർ കുയ് തിയങ്കായ് അഭിപ്രായപ്പെട്ടു. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അതിനു തയാറാകാതെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും യുഎസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വിലക്കുകൾ ലംഘിച്ച് ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയക്കെതിരെ യു.എൻ ഉപരോധം ചുമത്തിയിരുന്നു. തുടർന്ന് യു. എസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലിൽ മുക്കുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തി. അതിനുപിന്നാലെയാണ് വീണ്ടും ജപ്പാനുമുകളിലൂടെ മിസൈൽ വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.