വീണ്ടും ട്വിസ്റ്റ്; കിം ജോങ് ഉന്നിെൻറ ട്രെയിൻ റിസോർട്ട് നഗരത്തിൽ കണ്ടതായി റിപ്പോർട്ട്
text_fieldsസോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉനിെൻറ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ കിമ്മ ിെൻറ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോർട്ട് ടൗണായ വോൻസാനിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. വാഷിങ്ട ൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റൈലറ്റ് ചിത്രങ്ങൾ പുറത്തുവിട്ടു.
കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്റ്റേഷനിൽ ഏപ്രിൽ 21 മുതൽ 23 വരെ ട്ര െയിൻ പാർക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് ട്രെയിൻ കിമ്മിേൻറതാണെന്ന് പറയുന്നുണ്ടെങ്കിലും ബ്രീട്ടിഷ് വാർത്ത ഏജൻസിയായ റോയിട്ടേയ്സ് കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. ട്രെയിനിെൻറ സാന്നിധ്യം കൊണ്ട് ഉത്തരകൊറിയൻ നേതാവിെൻറ ആരോഗ്യനിലയെ പറ്റി ഒരുസൂചനയും ലഭിക്കുന്നില്ല. എന്നാൽ, നിലവിൽ രാജ്യത്തിെൻറ കിഴക്കൻ തീരത്തുള്ള പ്രത്യേക മേഖലയിലാണ് കിം ഉള്ളതെന്ന റിപ്പോർട്ടുകൾക്കാണ് പ്രാധാന്യമെന്നും റോയിട്ടേയ്സ് പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം സുങ്ങിെൻറ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതോടെയാണ് കിം ജോങ് ഉൻ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഏപ്രിൽ 11ന് നടന്ന യോഗത്തിലാണ് കിം അവസാനമായി അധ്യക്ഷത വഹിച്ചതെന്ന് ഉത്തരകൊറിയൻ മാധ്യമങ്ങളും വ്യക്തമാക്കുന്നു. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷനറി ആർമിയുടെ വാർഷികാഘോഷത്തിലും അദ്ദേഹം എത്തിയില്ലെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത ഉത്തര കൊറിയ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായെന്നും 36കാരനായ കിമ്മിന് മസ്തിഷ്കമരണം സംഭവിച്ചുവെന്നുമാണ് അമേരിക്കൺ മാധ്യമങ്ങളടക്കം നേരത്തെ പ്രചരിച്ചത്. എന്നാൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇവ തള്ളിയിരുന്നു.
2014ലും കിം കുറച്ച് കാലത്തേക്ക് അപ്രത്യക്ഷനായിരുന്നു. എന്നാൽ, ഒരുമാസത്തിന് ശേഷം ഉത്തര കൊറിയൻ സർക്കാർ നിയന്ത്രണത്തിലുള്ള ടി.വി ചാനൽ കിം പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾ െകട്ടടങ്ങി. അമിതപുകവലിയും അധികാരത്തിലേറിയതിന് പിന്നാലെ വല്ലാതെ വണ്ണം വെച്ചതും പാരമ്പര്യമായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമാണ് കിമ്മിനെ വലയ്ക്കുന്നതെനാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.