ദക്ഷിണ കൊറിയ കീഴടക്കിയ സുന്ദരി
text_fieldsഗാങ്നങ് (ദക്ഷിണ െകാറിയ): കുറഞ്ഞ മേക്കപ്പ്, ആടയാഭരണങ്ങളൊന്നുമില്ല, പൂർണമായും കറുത്ത നിറത്തിലുള്ള വസ്ത്രം, അതിസാധാരണമായ പഴ്സ്. ഒതുങ്ങി നിൽക്കാൻ പൂമ്പാറ്റ ക്ലിപ്പിട്ടുെവച്ച മുടി. ഇത് വടക്കൻ കൊറിയയുടെ രാജകുമാരി, കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ േജാങ്.
ഉത്തരകൊറിയയുടെ അധികാരവും സമ്പത്തും കൈയേറിയ കുടുംബത്തിലെ െപൺകുട്ടി ഒളിമ്പിക്സിന് ദക്ഷിണകൊറിയയിൽ ആദ്യമായി എത്തുേമ്പാൾ അവരിൽ നിന്ന് ഇത്ര ലാളിത്യം തെക്കൻ കൊറിയപോലും പ്രതീക്ഷിച്ചിരുന്നില്ല. 1950ലെ കൊറിയൻ യുദ്ധത്തിനു ശേഷം തെക്കൻ കൊറിയ സന്ദർശിക്കുന്ന കിം കുടുംബത്തിെല ആദ്യ വ്യക്തിയാണ് യോ ജോങ്.
എല്ലാത്തിലുമുപരി കിം യോ ജോങ് ഒരു പ്രഹേളികയായിരുന്നു. അവർ സാധാരണക്കാരിയായിരുന്നു, എല്ലാവരെയും പോലെ, എന്നാൽ ആരെപ്പോലെയുമല്ല.തന്ത്രശാലി. സ്ഫിങ്ക്സിനെപ്പോലെ ചിരിക്കുന്നവൾ. മൂന്നു ദിവസെത്ത സന്ദർശനത്തിലും അവൾ ഒന്നും വിട്ടു പറഞ്ഞില്ല. ഒളിമ്പിക്സിനായാണ് അവർ വന്നതെങ്കിലും ഒളിമ്പിക്സിനേക്കാൾ വാർത്താ പ്രധാന്യം േയാ ജോങ് നേടി.
കിം യോ ജോങ് വളരെ ഗൗരവക്കാരിയായിരിക്കുെമന്നാണ് കരുതിയത്. എന്നാൽ അവർ എപ്പോഴും ചിരിച്ചു കൊണ്ടിരുന്നു. ഒരു കച്ചവടക്കാരിയെപ്പോലെ പ്രേരിപ്പിക്കാനുള്ള കഴിവും കുടുംബ ബന്ധങ്ങളും കൊണ്ട് അവളെ വടക്കൻ െകാറിയയുടെ ഇവാൻക ട്രംപ് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്ന് കൊറിയൻ അനലിസ്റ്റ് പറയുന്നു. അവർക്ക് എത്ര വയസുണ്ടെന്ന് ആർക്കും കൃത്യതയില്ല. 1987ലാണ് ജനനമെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ സംഘം പറയുേമ്പാൾ 1989 എന്ന് അമേരിക്ക.
അവർ വിമാനത്തിൽ കയറിയതും ദക്ഷിണ െകാറിയയിൽ ഇറങ്ങിയതും എല്ലാം അണുകിട വിടാതെ ചാനൽ കാമറകൾ ഒപ്പിയെടുത്തു. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയിനുമായി ചർച്ച നടത്താൻ യോ ജോങ് എത്തിയപ്പോഴും കാമറക്കണ്ണുകൾ അവരെ പിന്തുടർന്നു. അവരുടെ ഉയർന്ന കവിളെല്ലുകളും മനോഹരമായ ചെവികളും പകർത്തി ജപാൻകാരിയായ മാതാവ് കോ യോജ് ഹൂയിയുമായാണ് സാദൃശ്യെമന്നും ലോകം ചികഞ്ഞെടുത്തു. നടക്കുന്നതും ഇരിക്കുന്നതും ആംഗ്യങ്ങളും ശ്രദ്ധിച്ച് അമ്മയെപ്പോലെ അവരും നർത്തകിയായിരിക്കാമെന്നും ഉൗഹിച്ചു.
‘പ്യോങ്യാങും സിയോളും കൊറിയക്കാരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുമെന്ന് കരുതുന്നു. ഭാവിയിൽ ഇരുരാജ്യങ്ങൾക്കുമിടിയിൽ െഎക്യവും സമൃദ്ധിയുമുണ്ടാകുെമന്നും പ്രതീക്ഷിക്കുന്നു’- ദക്ഷിണകൊറിയൻ പ്രസിഡൻറിെൻറ ബ്ലൂ ഹൗസിലെ സന്ദർശന പുസ്തകത്തിൽ അവർ കുറിച്ചു.
അവരുെട അസാധാരണമായ കൈയക്ഷരം വരെ കുതുകികൾ പരിശോധിച്ചു. പൊതുജനങ്ങൾക്കിടയിലൂടെ ഒരു വാക്കുപോലും ഉരിയാടാതെ അവർ നടന്നു. മൊണാലിസയുെട നിഗൂഢമായ പുഞ്ചിരിയുമായി. ദക്ഷിണ കൊറിയ എങ്ങനെ ഉെണ്ടന്ന പ്രദേശികമാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു അവരുെട മറുപടി.
പ്രസിഡൻറ് മുൺ ജെയിനുമായുളള ചർച്ചയുെട ദൃശ്യങ്ങളിലും അവർ ചിരിച്ചു െകാണ്ട് ആശ്വാസത്തോടെ ഇരിക്കുന്നതാണ് കണ്ടത്. എന്നാൽ അപ്പോഴും അവർ ഒരു വാക്കുപോലും ഉച്ചരിച്ചില്ല. എങ്കിലും യോ ജോങ് വളരെ സുന്ദരിയാണെന്ന് ദക്ഷിണ െകാറിയക്കാരും സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.