ക്രാക്കത്തോവയും കുറെ നിഗൂഢതകളും
text_fieldsജകാർത്ത: തുടരെ അഗ്നിപർവത സ്ഫോടനങ്ങളും സമുദ്രാന്തര ഭൂചലനങ്ങളും ഭീഷണി സൃഷ്ട ിച്ചിട്ടും സൂനാമി മുന്നറിയിപ്പ് നൽകുന്നതിൽ ഇന്തോനേഷ്യ എന്തുകൊണ്ട് വീണ്ടും വീണ്ട ും പരാജയമാകുന്നു? ശനിയാഴ്ച രാത്രി ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സുമാത്ര, ജാവ ദ്വീ പുകളെ മുക്കിയ സൂനാമിത്തിരകൾ എത്തിയത് എങ്ങനെയെന്നറിഞ്ഞാൽ ഇതിന് പാതി ഉത്തരമാക ും.
ഒരു ഭൂകമ്പമോ മഴ പോലുമോ ഇല്ലാത്ത തെളിഞ്ഞ പൂർണചന്ദ്രനുള്ള കാലാവസ്ഥയിലായിരുന്നു ശനിയാഴ്ച രാത്രി ദുരന്തമെത്തിയത്. സമീപത്ത് അനക് ക്രാക്കത്തോവ അഗ്നിപർവതം പുകയും ചാരവും തുപ്പുന്നുവെങ്കിലും സ്വാഭാവിക ജാഗ്രതയിൽ കവിഞ്ഞ് നടപടികൾ ആവശ്യമില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ചെറിയ തോതിൽ നടന്ന സ്ഫോടനത്തിനു പിന്നാലെയുണ്ടായ വൻമണ്ണിടിച്ചിൽ രണ്ടു ദ്വീപുകളെ വെള്ളത്തിൽ മുക്കുകയായിരുന്നു. തൊട്ടടുത്തായതിനാൽ 20 മീറ്റർവരെ ഉയരത്തിൽ തിരകൾ െപാങ്ങി.
ചെറിയ സമയത്ത് എല്ലാം പൂർത്തിയാകുന്നതിനാൽ മുൻകരുതൽ നടപടികൾക്ക് സാധ്യതപോലുമില്ലെന്ന് യു.കെയിലെ ഹൾ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞൻ എഡ്ഡി ഡെംപ്സി പറയുന്നു. ജനവാസംകൂടിയ മേഖലകൾക്കരികെയാണ് ഇന്തോനേഷ്യയിൽ അഗ്നിപർവതങ്ങളിലേറെയും. അതിനാൽ, മരണസംഖ്യയും കൂടും. അവധിദിനമായ ശനിയാഴ്ച 9.30ഒാടെയാണ് സൂനാമിയെത്തിയത്. ഏറെ ഉയരത്തിൽ എത്തിയ വെള്ളം ഏറെനേരം കരയിൽ തന്നെ നിലനിന്നതും ദുരന്തവ്യാപ്തി കൂട്ടി.
1883ൽ ആദ്യമായി പൊട്ടിത്തെറിച്ച ക്രാക്കത്തോവ അഗ്നിപർവതത്തിനു ചാരെ 1927ൽ രൂപപ്പെട്ട ദ്വീപാണ് അനക് ക്രാക്കത്തോവ. നാൾക്കുനാൾ വ്യാപ്തികൂടുന്ന ദ്വീപിനു ചുറ്റും നിഗൂഢതകളുമേറെ. ഇവിടെയാണ് ഏറ്റവുമൊടുവിൽ സ്േഫാടനവും മണ്ണിടിച്ചിലുമുണ്ടായത്. 90 ഫുട്ബാൾ സ്റ്റേഡിയങ്ങൾക്ക് സമാനമായ 64 ഹെക്ടർ ഭൂമി ഇങ്ങനെ മണ്ണിനടിയിലേക്ക് പോയതായി കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതാണ് വൻതിരക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.