കുൽഭൂഷണിന് മാപ്പ് നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി
text_fieldsലാഹോർ: ചാരപ്പണി ചെയ്തെന്നാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് മാപ്പും ശിക്ഷയിളവും നൽകുന്നത് തടയാനാവശ്യപ്പെട്ട് ലാഹോർ ഹൈകോടതിയിൽ ഹരജി. കുൽഭൂഷൺ പാകിസ്താനിൽ നിയമവിരുദ്ധപ്രവർത്തനം നടത്തിയതായി സമ്മതിച്ചിരിക്കെ, കൂടുതൽ താമസിപ്പിക്കാതെ വധശിക്ഷ നടപ്പാക്കണമെന്നും ഹരജിക്കാരനായ മഹ്മൂദ് അഹ്മദ് നഖ്വി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ജസ്റ്റിസ് ശാഹിദ് കരീം കേസ് ചീഫ് ജസ്റ്റിസിന് വിട്ടു. ഏപ്രിൽ 18നാണ് ജാദവിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചത്. തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതോടെ വധശിക്ഷ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.