കുൽഭൂഷണെ കാണാൻ കഴിഞ്ഞില്ല; പാകിസ്താൻ പുതിയ നിബന്ധന സൃഷ്ടിക്കുെന്നന്ന് ഇന്ത്യ
text_fieldsഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ യാദവുമായി സംസാരിക്കാൻ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാൻ അനുവദിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശപ്രകാരം നടപടികൾ മുന്നോട്ടുപോയെങ്കിലും പാകിസ്താൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ സംബന്ധിച്ച തർക്കമാണ് കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കാതെ പോയത് എന്നറിയുന്നു. ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷണിെൻറ വധശിക്ഷയിൽ പുനഃപരിശോധന വേണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഈയിടെ വിധിച്ചിരുന്നു.
കുൽഭൂഷണെ കാണാൻ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർക്ക് ഉടൻ അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിലേ കൂടിക്കാഴ്ചയാകാവൂ എന്ന് പാക് അധികൃതർ നിബന്ധന വെക്കുകയായിരുന്നു. തടസ്സമില്ലാത്ത ആശയവിനിമയ സൗകര്യമാണ് അന്താരാഷ്ട്ര കോടതി നിർദേശിച്ചതെന്ന് ഇന്ത്യൻ അധികൃതർ മറുപടി നൽകി. അതേസമയം, വെള്ളിയാഴ്ച കുൽഭൂഷണെ കാണാൻ ഇന്ത്യൻ ൈഹകമീഷൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുെന്നന്നും അതിനുള്ള ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് വ്യാഴാഴ്ച വിശദീകരിച്ചിരുന്നു.
പുതിയ സാഹചര്യത്തിൽ കൂടിക്കാഴ്ച നടക്കാതെ പോയതിെൻറ കാരണം പാകിസ്താൻ വിശദീകരിച്ചിട്ടില്ല. കുൽഭൂഷണിെൻറ വധശിക്ഷ റദ്ദാക്കി തിരിച്ചയക്കാൻ ഉത്തരവിടണമെന്ന ഇന്ത്യയുടെ ഹരജിയിലാണ്, ശിക്ഷ പുനഃപരിശോധിക്കാൻ നീതിന്യായ കോടതി കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടത്. റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും, വിദേശത്ത് പിടിയിലാകുന്ന വിദേശികൾക്ക് അവരുടെ രാജ്യത്തിെൻറ നയതന്ത്ര കാര്യാലയവുമായി ആശയവിനിമയത്തിനുള്ള സൗകര്യം നൽകണമെന്ന വിയന ഉടമ്പടി പാകിസ്താൻ ലംഘിെച്ചന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ്, പുനഃപരിശോധനക്ക് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.