Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുൽഭൂഷൻ ജാദവിന്​...

കുൽഭൂഷൻ ജാദവിന്​ നയതന്ത്ര സഹായം ഉറപ്പാക്കും -പാകിസ്​താൻ

text_fields
bookmark_border
kulbhushan-jadav
cancel

ഇസ്​ലാമാബാദ്​: കുൽഭൂഷൻ ജാദവിന്​ നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന്​ പാകിസ്​താൻ. അന്താരാഷ്​ട്ര നീതിന്യായ കോടത ിയുടെ വിധി മാനിച്ചാണ്​ പാകിസ്​താൻെറ നടപടി. പാക്​ നിയമങ്ങൾ അനുസരിച്ചുള്ള സഹായങ്ങൾ കുൽഭൂഷന്​ നൽകുമെന്ന്​ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

വിയന്ന കൺവെൻഷൻ പ്രകാരമുള്ള നയതന്ത്രസഹായം ലഭിക്കാൻ കുൽഭൂഷൻ ജാദവിന്​ അർഹതയുണ്ടെന്ന്​ അന്താരാഷ്​ട്ര നീതി ന്യായ കോടതിയുടെ വിധിയിൽ പറഞ്ഞിരുന്നു. ഈ വിധി മാനിച്ചാണ്​ കുൽഭൂഷൻ ജാദവിന്​ നയതന്ത്രസഹായം നൽകുന്നതെന്നും പാക്​ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ പറയുന്നു. ഇതുപ്രകാരം എന്തൊക്കെ സഹായങ്ങൾ ലഭിക്കുമെന്ന്​ കുൽഭൂഷനെ അറിയിച്ചതായും പാക്​ അധികൃതർ വ്യക്​തമാക്കി.

കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വ്​ കേ​​സി​​ൽ നി​യ​മ​പ്ര​കാ​രം നീ​ങ്ങു​മെ​ന്ന്​ പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ നേരത്തെ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാകിസ്​താൻെറ പുതിയ നീക്കം. 2017 ഏ​​പ്രി​​ലി​​ലാ​​ണ്​ 49കാ​​ര​​നാ​​യ ജാ​​ദ​​വി​​നെ പാ​​ക്​ സൈ​​നി​​ക കോ​​ട​​തി വ​​ധ​​ശി​​ക്ഷ​​ക്കു​ വി​​ധി​​ച്ച​​ത്. തുടർന്ന്​ പാകിസ്​താ​ൻ തീരുമാനത്തിനെതിരെ ഇന്ത്യ അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsKulbhushan Jadhavconsular accessmalayalam news
News Summary - Kulbushan jadav case-World news
Next Story