കുൽസൂം നവാസിന് കാൻസർ; തെരഞ്ഞെടുപ്പിൽ മത്സരിക്കും
text_fieldsഇസ്ലാമാബാദ്: ലാഹോർ പാർലമെൻറ് സീറ്റിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നവാസ് ശരീഫിെൻറ ഭാര്യ കുൽസും തന്നെ മത്സരിക്കും. തൊണ്ടയിൽ അർബുദം ബാധിച്ച് ലണ്ടനിൽ ചികിത്സയിൽ കഴിയുകയാണ് കുൽസും.
മുൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി ബന്ധപ്പെട്ട കേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. ചികിത്സ നടക്കുന്നതിനാൽ കുൽസുമിന് പകരം പാർട്ടി പ്രവർത്തകരാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുകയെന്നും തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും ശരീഫിെൻറ രാഷ്ട്രീയ സെക്രട്ടറി സെനറ്റർ ഡോ. ആസിഫ് കർമണി പറഞ്ഞു. തുടക്കത്തിലെ കണ്ടുപിടിച്ചതിനാൽ കുൽസുമിെൻറ അസുഖം ഭേദമാക്കാൻ കഴിയുമെന്ന് ലണ്ടനിലെ ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശാഹിദ് അബ്ബാസിയെ മാറ്റി കുൽസുമിനെ പ്രധാനമന്ത്രിയാക്കാമെന്നാണ് പി.എം.എൽ-എൻ കണക്കുകൂട്ടിയത്. അവരുടെ അസുഖം പാർട്ടിയിൽ ആശങ്ക പടർത്തിയിട്ടുണ്ട്
കുൽസുമിെൻറ പ്രചാരണത്തിനായി ഭരണസംവിധാനം ഉപയോഗിക്കുന്നുവെന്നാരോപിച്ച് വാണിജ്യമന്ത്രി പർവേസ് മാലികിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. മാലികിനെയാണ് പാർട്ടി പ്രചാരണത്തിെൻറ ചുമതലയേൽപിച്ചത്. ശരീഫിെൻറ മകൾ മർയവും പ്രചാരത്തിൽ പെങ്കടുക്കും.നവാസ് ശരീഫ് രാജിവെച്ചതോടെ ഒഴിവുവന്ന സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കുൽസൂം പത്രിക സമർപ്പിച്ചിരുന്നു. ലാഹോറിലെ എൻ-120 സീറ്റിൽ നിന്നാണ് ശരീഫ് മത്സരിച്ചു വിജയിച്ചത്.
അതിനിടെ, കുൽസൂമിെൻറ അസുഖ വിവരമറിഞ്ഞയുടൻ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ നവാസ് ശരീഫിനെ േഫാണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എത്രയും പെെട്ടന്ന് കുൽസൂം സുഖംപ്രാപിക്കെട്ടയെന്ന് പ്രാർഥിക്കുന്നുവെന്ന് പറഞ്ഞാണ് ബജ്വ സംഭാഷണം അവസാനിപ്പിച്ചത്. സ്ഥാനമൊഴിഞ്ഞതിനുശേഷം ബജ്വയും ശരീഫും തമ്മിൽ നടക്കുന്ന ആദ്യ ടെലിേഫാൺ സംഭാഷണമാണിത്.
കഴിഞ്ഞ വർഷമാണ് ബജ്വ സൈനിക മേധാവിയായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.