തന്ത്രപ്രധാന െഎ.എസ് നഗരം കുർദ്സേന പിടിച്ചെടുത്തു
text_fieldsഡമസ്കസ്: സിറിയയിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടക്കുന്ന നടപടിയിൽ കുർദ്സേനക്ക് നിർണായകനേട്ടം. വടക്കൻ സിറിയയിൽ റാഖ പ്രവിശ്യയിലെ നിർണായക നഗരമായ അൽതബ്ഖ പിടിച്ചെടുത്തതായി സിറിയൻ കുർദ്സേന അറിയിച്ചു. സമീപത്തുള്ള തബ്ഖ അണക്കെട്ടും പിടിച്ചെടുത്തതായി കുർദുകൾ പറഞ്ഞു. യു.എസ് വ്യോമസേനയുടെ പിന്തുണയോടെയാണ് ഒരുമാസം നീണ്ട ആക്രമണത്തിനൊടുവിൽ നഗരം പിടിച്ചടക്കാനായതെന്ന് ഗദാബ് അൽ ഫുറാത് അറിയിച്ചു. കുർദ്സേനക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് ഗദാബ് അൽ ഫുറാത്.
കഴിഞ്ഞ ഒക്ടോബറിലാണ് വടക്കൻ സിറിയയിൽ െഎ.എസിെൻറ സ്വയംപ്രഖ്യാപിത തലസ്ഥാനമായ റാഖ തിരിച്ചുപിടിക്കാൻ ഗദാബ് അൽ ഫുറാത് സായുധനടപടി ആരംഭിച്ചത്. ഇതിനിടെ, ആക്രമണം ശക്തമായാൽ തബ്ഖ അണക്കെട്ട് െഎ.എസ് തകർക്കുമെന്ന ഭീഷണിയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആക്രമണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും കുർദ്സേനയുടെ പ്രഖ്യാപനം ശരിവെച്ചു.
തബ്ഖ പിടിച്ചടക്കിയതോടെ രാജ്യത്തിെൻറ പടിഞ്ഞാറുഭാഗത്തുനിന്നും റാഖയിലേക്കുള്ള വഴിയിൽ തങ്ങളുടെ അധീനതയിലായിരുന്ന അവസാനത്തെ ജനവാസകേന്ദ്രവും െഎ.എസിന് നഷ്ടമായിരിക്കുകയാണ്. സിറിയയിൽ െഎ.എസ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുർദ്സേനക്ക് ആയുധസഹായം നൽകുമെന്ന യു.എസ് പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തബ്ഖ പിടിച്ചടക്കലിന് വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്. 2014ലാണ് െഎ.എസ് റാഖ പ്രവിശ്യ പിടിച്ചടക്കിയത്. അതേവർഷം ആഗസ്റ്റിൽ അവർ പിടിച്ചെടുത്ത നാവികതാവളം കഴിഞ്ഞമാസം കുർദ് സേന തിരിച്ചുപിടിച്ചിരുന്നു.
കുർദ് സേനക്ക് സഹായം: യു.എസ് തീരുമാനം പിൻവലിക്കണമെന്ന് ഉർദുഗാൻ
സിറിയയിൽ െഎ.എസ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുർദ് സേനക്ക് ആയുധം നൽകാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.
ഒരു ഭീകരസംഘത്തെ ഉന്മൂലനംചെയ്യാൻ മറ്റൊരു ഭീകരസംഘത്തെ ഉപയോഗിക്കാനാവില്ലെന്ന് ഉർദുഗാൻ പറഞ്ഞു. വിഷയത്തിൽ തുർക്കിയുടെ ആശങ്ക മേയ് 16ന് വാഷിങ്ടണിൽ യു.എസ് പ്രസിഡൻറുമായി നടത്തുന്ന കൂടിക്കാഴ്ചയിലും മേയ് 25ന് ബ്രസൽസിൽ നടക്കുന്ന നാറ്റോ കൂടിക്കാഴ്ചയിലും ഉന്നയിക്കുമെന്നും ഉർദുഗാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.