കുർദിസ്താൻ അതിർത്തി ഇറാൻ വീണ്ടും തുറന്നു
text_fieldsസുലൈമാനിയ (ഇറാഖ്): ഇറാഖ് കുർദിസ്താൻ മേഖലയിലേക്കുള്ള എല്ലാ അതിർത്തികളും ഇറാൻ വീണ്ടും തുറന്നു. പർവേസ് ഖാൻ, ഹാജി ഉംറാൻ എന്നീ അതിർത്തികളാണ് ചൊവ്വാഴ്ച തുറന്നത്. കുർദുകളുടെ ഹിതപരിശോധനക്കെതിരെ ഇറാഖും അയൽരാജ്യങ്ങളും എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് അതിർത്തി അടച്ചിട്ടിരുന്നത്.
ഇറാഖിെൻറ ഭാഗമായ സ്വയംഭരണ പ്രദേശമായ കുർദിസ്താെൻറ തലസ്ഥാനമായ ഇർബിലിലെ ഇറാനിയൻ കോൺസുലേറ്റാണ് അതിർത്തികൾ വീണ്ടും തുറക്കുന്ന കാര്യം അറിയിച്ചത്. ഇറാനിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അതിർത്തികൾ ഒൗദ്യോഗികമായി ഒമ്പതു മണി മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് കുർദിഷ് വക്താവ് അറിയിച്ചു. ഇൗ രണ്ട് അതിർത്തികളും കൂടി തുറന്നതോടെ ഇറാൻ-ഇറാഖി കുർദിസ്താൻ മേഖലയിലെ എല്ലാ അതിർത്തികളും തുറന്നു. മൂന്നാമത്തെ അതിർത്തിയായ ബശ്മഖ് ഒക്ടോബറിൽ തുറന്നിരുന്നു. ഇറാഖിൽനിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് സ്വയംഭരണപ്രദേശമായ കുർദിസ്താൻ ഹിതപരിശോധന നടത്തിയിരുന്നെങ്കിലും ഇറാഖി സർക്കാർ തെരഞ്ഞെടുപ്പ് ഫലത്തിന് സാധുത നൽകിയിരുന്നില്ല. അയൽരാജ്യങ്ങളായ തുർക്കിയും ഇറാനും കുർദുകളുടെ വോെട്ടടുപ്പിെന എതിർത്തിരുന്നു.
തിബത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.