പുതിയ പാർട്ടിയുമായി മുതിർന്ന കുർദിഷ് നേതാവ്
text_fieldsബഗ്ദാദ്: നവംബർ ഒന്നിന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാർട്ടിയുമായി മുതിർന്ന ഇറാഖി- കുർദിഷ് രാഷ്ട്രീയനേതാവ്. പാട്രിയോട്ടിക് യൂനിയൻ ഒാഫ് കുർദിസ്താനി (പി.യു.കെ)െൻറ നേതാവായിരുന്ന ബർഹം സാലിഹ് ആണ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് ജസ്റ്റിസ് എന്ന പാർട്ടി രൂപവത്കരിച്ചത്.
2009-2012 കാലയളവിൽ കുർദിസ്ഥാൻ റീജനൽ സർക്കാറിെൻറ പ്രധാനമന്ത്രിയും 2005-2009 കാലയളവിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു സാലിഹ്. ഇറാഖി കുർദിസ്താനിൽ നിലനിൽക്കുന്ന അനീതിക്കും അഴിമതിക്കും സ്വേച്ഛാധികാരത്തിനും എതിരായുള്ള പോരാട്ടത്തിനാണ് പുതിയ പാർട്ടിയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 1991 മുതൽ കുർദിസ്താൻ സ്വയംഭരണത്തിലാണ്.
2003ൽ യു.എസ് സേന ഇറാഖിലേക്ക് നടത്തിയ അധിനിവേശത്തിനുശേഷം മേഖലതല സർക്കാറിനെയും പ്രത്യേകമായ സുരക്ഷസേനയെയും സ്ഥാപിച്ച് ഇതിെൻറ അധികാരം കൂടുതൽ ശക്തിപ്പെട്ടു. ഇൗ കാലഘട്ടത്തിലെ പ്രബലമായ രണ്ട് പാർട്ടികളിൽ ഒന്നായിരുന്നു സാലിഹിെൻറ പി.യു.കെയും മസൂദ് ബർസാനി നേതൃത്വം നൽകുന്ന കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.