Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിൽ ആനിമേഷൻ...

ജപ്പാനിൽ ആനിമേഷൻ സ്​റ്റുഡിയോക്ക്​ അക്രമി തീയിട്ടു; 23 മരണം

text_fields
bookmark_border
japan-fire-at-studio-18.07.2019
cancel

ടോക്കിയോ: ജപ്പാനിലെ ക്യോട്ടോയിൽ ആനിമേഷൻ സ്റ്റുഡിയോ അക്രമി തീയിട്ടതിനെ തുടർന്ന്​ 23 പേർ വെന്തു മരിച്ചു. മുപ്പതോളം പേർക്ക്​ പരിക്കേറ്റു​. ഏറെ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ്​ വിവരം. ക്യോട്ടോ അഗ്നിരക്ഷാ സേനയാണ്​ ഇക്കാര്യമറിയിച്ചത്​.

ഇന്ന് രാവിലെ 10.35ന് സഹായം അഭ്യർഥിച്ച് ഫോൺ ലഭിച്ചതായും തുടർന്ന്​ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ക്യോട്ടോ അഗ്നിരക്ഷാസേന അറിയിച്ചു. 41കാരനായ വ്യക്തിയാണ്​ അക്രമിയെന്നും​ ഇയാൾ കെട്ടിടത്തിന് പെട്രോൾ ഒ​ഴിച്ച്​ ബോധപൂർവ്വം തീയിടുകയായിരുന്നുവെന്നുമാണ്​ വിവരം.

എന്നാൽ ഇയാളെ കുറിച്ചോ അക്രമത്തിൻെറ ഉദ്ദേശം സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworld newsmalayalam newsKyotoJapan fire
News Summary - Kyoto Animation fire: At least 23 dead after suspected arson attack -world news
Next Story