ലാഹോർ ഉപതെരഞ്ഞെടുപ്പ് : പോളിങ്ങ് തുടങ്ങി
text_fieldsലാഹോർ: അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിെവച്ചതോടെ ഉപതെരെഞ്ഞടുപ്പിന് കളെമാരുങ്ങിയ ലാഹോറിലെ എൻ.എ 120 മണ്ഡലത്തിൽ പോളിങ്ങ് തുടങ്ങി. ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ ആദ്യ വോട്ട് രാവിലെ എട്ടുമണിക്കാണ് രേഖെപ്പടുത്തിയത്. വൈകീട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താം.
പോളിങ്ങ് സ്റ്റേഷനിൽ നടപടി ക്രമങ്ങൾ വളരെ നീളുന്നുെവന്ന് വോട്ടർമാർ പരാതിപ്പെടുന്നുണ്ട്. ചില സ്റ്റേഷനുകളിൽ വൈദ്യുതിയില്ലാത്തതും വോട്ടർമാരെ അലോസരപ്പെടുത്തുന്നു. പരാതികൾ തെരഞ്ഞെടുപ്പ് കമീഷെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പാക് സൈന്യം തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നു.
ദേശീയ അസംബ്ലി സീറ്റിലേക്ക് 44 േപരാണ് ലാഹോറിൽ നിന്ന് മത്സരിക്കുന്നത്. ശരീഫിെൻറ ഭാര്യ കുൽസൂം നവാസ് ആണ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടിയുടെ സ്ഥാനാർഥി. അർബുദ ബാധിതയായി ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന കുൽസൂമിന് പകരം മകൾ മർയമാണ് കരുക്കൾ നീക്കുന്നത്.
തെരഞ്ഞെടുപ്പിൽ തെൻറ മാതാവിന് വിജയം ഉറപ്പാണെന്നും ജനങ്ങളുടെ കോടതിയിൽ നവാസ് ശരീഫ് കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും മർയം പറഞ്ഞു. തെരഞ്ഞെടുപ്പിെൻറ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലാവരും കുൽസൂമിന് വോട്ട് ചെയ്യണമെന്നും മർയം ആവശ്യപ്പെട്ടു. തഹ്രീകെ ഇൻസാഫ് പാർട്ടിയുടെ ഡോ. യാസ്മിൻ റാഷിദ് ആണ് കുൽസൂമിെൻറ എതിരാളി. ശരീഫിെൻറ പാർട്ടിക്ക് വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ 3,20,000 വോട്ടർമാരാണുള്ളത്.
ഇന്ന് വോെട്ടടുപ്പ് പൂർത്തിയായാലുടൻ എണ്ണാൻ തുടങ്ങും. അട്ടിമറി സാധ്യത മുൻനിർത്തി ഇവിടെ കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇൗ മണ്ഡലത്തിൽനിന്നാണ് ശരീഫ് മൂന്നുതവണ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ, കുൽസൂമിെൻറ സ്ഥാനാർഥിത്വത്തിനെതിരെ എതിർപാർട്ടിക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.