ചാവേറുകളിൽ സ്ത്രീയും; ആക്രമികൾ സ്വദേശികൾ, മരണം329 ആയി
text_fieldsകൊളംബോ: ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ചാവേറായവരില്‍ ഒരു സ്ത്രീയും ഉള് പ്പെട്ടതായി ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധന പറഞ്ഞു. ഹോട്ടലുകളിലു ം പള്ളികളിലുമായുണ്ടായ സ്ഫോടനങ്ങളില്‍ ഒമ്പതുപേരാണ് ചാവേറുകളായത്. ഇവർ സ്വദേശ ികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി ഉയര്‍ന്നു. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500ഓളം പേര് പരിക്കേറ്റു ചികിത്സയിലാണെന്നും പൊലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെയും യു.എസിലെയും രഹസ്യാന്വേഷണ വിഭാഗം സ്ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരേത്ത പുറത്തുവന്നിരുന്നു.
ആക്രമികൾ ഉന്നതബിരുദധാരികൾ; ഒരാൾ പഠിച്ചത് ബ്രിട്ടനിൽ
കൊളംബോ: ആക്രമികളിലൊരാൾ പഠിച്ചത് ബ്രിട്ടനിലാണെന്ന് ഉപപ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. ബ്രിട്ടനിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തുടർപഠനത്തിന് ആസ്ട്രേലിയയിലേക്കു പോയി. അതുകഴിഞ്ഞാണ് ശ്രീലങ്കയിൽ താമസമാക്കുന്നത്. കൂടുതൽ പേർക്കും വിദേശരാജ്യങ്ങളുമായി ബന്ധമുണ്ട്. സാമ്പത്തികസ്ഥിരതയുള്ള കുടുംബത്തിൽനിന്നാണ് അവർ വരുന്നത്. സംഘത്തിന് ഫണ്ട് നൽകിയത് ഐ.എസ് ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ് തീവ്രവാദികൾക്ക് ആക്രമണത്തിൽ പങ്കുണ്ടാകാമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സംശയം പ്രകടിപ്പിച്ചു. ഒമ്പത് ആക്രമികളിൽ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീണ്ടും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.