അധികാരത്തിൽ തിരിച്ചെത്താൻ മുശർറഫ് യു.എസ് സഹായം തേടുന്ന വിഡിയോ പുറത്ത്
text_fieldsഇസ്ലാമാബാദ്: അധികാരത്തിൽ തിരിച്ചെത്താൻ പാക് മുൻ സൈനികമേധാവി ജന. പർവേസ് മുശ ർറഫ് യു.എസിെൻറ സഹായമഭ്യർഥിക്കുന്ന വിഡിയോ പുറത്ത്. അൽഖാഇദ തലവൻ ഉസാമ ബിൻലാ ദിെൻറ ആബട്ടാബാദിലെ ഒളികേന്ദ്രം കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ പാക് ചാരസംഘട നയായ െഎ.എസ്.െഎയെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നുവെന്നും മുശർറഫ് പറയുന്നുണ് ട്.
എപ്പോഴാണ് വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. പാക് വിമത കോളമിസ്റ്റ് ഗുൽ ബുഖാരയ്യാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ്ചെയ്തത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണം തടയുന്നതിൽ സി.െഎ.എ പരാജയപ്പെട്ടത് പരിശോധിക്കുേമ്പാൾ െഎ.എസ്.െഎക്ക് മാപ്പുകൊടുക്കാമെന്നും മുശർറഫ് പറയുന്നു.
‘‘തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിതൊക്കെ പറയുന്നത്. അധികാരത്തിൽ തിരിച്ചെത്താൻ പിന്തുണ വേണം. പ്രത്യക്ഷത്തിലുള്ളതല്ല, പരോക്ഷമായ പിന്തുണയാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ഒരിക്കൽകൂടി നമുക്ക് വിജയിക്കാം’’ -ഇങ്ങനെയാണ് യു.എസ് സാമാജികരോട് കൂടിക്കാഴ്ചക്കിടെ മുശർറഫിെൻറ വാക്കുകൾ.
2012ൽ എടുത്ത വിഡിയോ ആണിെതന്ന് കരുതുന്നു. ജൂത-അമേരിക്കൻ കോൺഗ്രസ് നേതാവ് ജാക് റോസനുമായി നടത്തുന്ന സംഭാഷണത്തിലാണ് ഉസാമ ബിൻലാദിനെക്കുറിച്ച് പരാമർശിക്കുന്നത്. 2016 മാർച്ച് മുതൽ ദുൈബയിൽ കഴിയുകയാണ് മുശർറഫ്. ചികിത്സയുടെ പേരിൽ ദുൈബയിലേക്കു പോയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. രാജ്യദ്രോഹക്കുറ്റമുൾപ്പെെട നിരവധി കേസുകളുണ്ട് 75കാരനായ മുശർറഫിെൻറ പേരിൽ.
Gen Musharraf, OBL raid, Taliban, & his ludicrous bid to get supported by the US again. The full video here of which a small part leaked some months ago:
— Gul Bukhari (@GulBukhari) December 28, 2018
1/7 pic.twitter.com/7RqNgR3Mz4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.