അഫ്ഗാന്‍ പാര്‍ലമെന്‍റിന് സമീപം ഇരട്ട സ്ഫോടനം; 22 മരണം
text_fieldsകാബൂള്‍: അഫ്ഗാനിസ്താന്‍ പാര്‍ലമെന്‍റിന് സമീപം രണ്ട് സ്ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്‍റ് ജീവനക്കാര്‍ അടക്കമുള്ള സിവിലിയന്മാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാനിലെ പ്രധാന ഇന്‍റലിജന്‍സ് ഏജന്‍സിയായ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ ജില്ല മേധാവിയും കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ചാവേര്‍- കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. പാര്‍ലമെന്‍റിന് പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫിസില്‍നിന്ന് സുരക്ഷാജീവനക്കാരെ കൊണ്ടുപോകുന്ന വാഹനം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അല്‍പസമയത്തിനുശേഷം സമീപത്തെ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അമേരിക്കന്‍ യൂനിവേഴ്സിറ്റി കെട്ടിടത്തിന്‍െറ ഗേറ്റിന് സമീപമായിരുന്നു രണ്ട് സ്ഫോടനങ്ങളും.
രണ്ട് സ്ഫോടനങ്ങള്‍ക്കുപുറമെ, ചൊവ്വാഴ്ച രാവിലെ കാണ്ഡഹാറിലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ മറ്റൊരു ചാവേര്‍ സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രവിശ്യ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് ആയിരുന്നു കാല്‍നടയായി എത്തിയ ചാവേറിന്‍െറ ലക്ഷ്യമെന്ന് ജനറല്‍ ആഗാ നൂര്‍ കെംതോസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരും പൊലീസും ഉള്‍പ്പെടും. ഈ ആക്രമണത്തിന്‍െറയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ളെങ്കിലും താലിബാനാണെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
At least 21 people killed in twin blasts in Kabul apparently targeting Afghan MPs, officials say https://t.co/Ecoi1uOdH8
— BBC Breaking News (@BBCBreaking) January 10, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.