കാബൂളിൽ ചാവേറാക്രമണം: 40 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ശിയാകേന്ദ്രത്തിലുണ്ടായ സ്ഫോടനപരമ്പരയിൽ ചുരുങ്ങിയത് 40 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ വാർത്ത ഏജൻസിയായ അഫ്ഗാൻ വോയിസ്, സാംസ്കാരിക കേന്ദ്രം, മതപഠനശാല എന്നിവ പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് െഎ.എസ് വെബ്സൈറ്റ് ആയ അമാഖ് പ്രസ്താവനയിറക്കി.
സോവിയറ്റ് യൂനിയെൻറ അഫ്ഗാൻ അധിനിവേശത്തിെൻറ 38ാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക കേന്ദ്രത്തിൽ പൊതുപരിപാടി നടക്കുന്നതിനിടെയാണ് സ്ഫോടനം. കൊല്ലപ്പെട്ടവരിൽ ഏറെയും പൊതുപരിപാടിക്കെത്തിയവരാണ്.
ആക്രമണത്തെ അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി അപലപിച്ചു. മാനവികതക്കെതിരായ കുറ്റമാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ നടത്തിയതെന്ന് ഗനി പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലും ആക്രമണത്തെ അപലപിച്ചു. അഫ്ഗാനിസ്താനിൽ സുരക്ഷിതത്വം ഇല്ലാതായെന്നും രക്ഷതേടി പലായനം ചെയ്യുന്ന അഫ്ഗാനിസ്താനികളെ തിരിച്ചയക്കുന്ന യൂറോപ്യൻ സർക്കാറുകൾ അവരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.