ലിബിയൻ വിമത നേതാവ് ഖലീഫ ഹഫ്തറിെൻറ കൂട്ടാളി അറസ്റ്റിൽ
text_fieldsട്രിപളി: കിഴക്കൻ ലിബിയയിലെ സൈനിക നേതാവ് ഖലീഫ ഹഫ്തറിെൻറ കൂട്ടാളി മഹ്മൂദ് അൽ വർഫാലിയെ അറസ്റ്റ് ചെയ്തതായി ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ). വിവിധ കുറ്റങ്ങൾ ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി (െഎ.സി.സി) ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ വർഫാലിയെ എൽ.എൻ.എ ഉദ്യോഗസ്ഥർ ചോദ്യംചെയ്തുവരുകയാണ്. അദ്ദേഹത്തെ െഎ.സി.സിക്ക് കൈമാറുമോ എന്ന് എൽ.എൻ.എ വ്യക്തമാക്കിയിട്ടില്ല.
2016 ജൂൺ മുതൽ 2017 ജൂലൈ വരെ കിഴക്കൻ ലിബിയയിലുണ്ടായ ആക്രമണ പരമ്പരകളിൽ പങ്ക് ആരോപിച്ചാണ് െഎ.സി.സിയുടെ വാറൻറ്. പരിക്കേറ്റവരെയും സാധാരണക്കാരെയും വെടിവെച്ചു കൊല്ലാൻ വർഫാലി ഉത്തരവിെട്ടന്നാണ് െഎ.സി.സിയുടെ കണ്ടെത്തൽ. െഎ.സി.സിയുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് എൽ.എൻ.എ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.