നാലു കൊലപാതകങ്ങൾ നടത്തിയ ക്രൈംനോവലിസ്റ്റ് അറസ്റ്റിൽ
text_fieldsബെയ്ജിങ്: നാലു കൊലപാതകങ്ങൾ നടത്തിയ കേസിൽ ചൈനയിലെ ക്രൈം നോവലിസ്റ്റ് അറസ്റ്റിൽ. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചൈനീസ് ക്രൈം നോവലിസ്റ്റായ ലിയു യോംഗ്ബിലോയാണ് കൊലപാതകകേസിൽ അറസ്റ്റിലായത്. 22 വർഷം മുമ്പ് നടത്തിയ നാല് കൊലപാതകങ്ങളുടെ ചുരുളകളാണ് ലിയുവിെൻറ അറസ്റ്റിലൂടെ അഴിഞ്ഞത്.
അൻഹുയി പ്രവിശ്യയിൽ നിന്നാണ് 53 കാരനായ ലിയുവിനെ അറസ്റ്റു ചെയ്തത്. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
1995 നവംബറിലാണ് കേസിനാസ്പനമായ സംഭവം നടന്നത്. കവര്‍ച്ചാ ശ്രമത്തിെൻറ ഭാഗമായി യാങ്റ്റ്സെ ഡെൽറ്റയിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ദമ്പതികളെയും പേരക്കുട്ടിയെയും അവരുടെ അതിഥിയെയുമാണ് ലിയുവും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലപാതകം തെളിയിക്കാന്‍ പോലീസിന് സാധിച്ചത്.
അറസ്റ്റ് ചെയ്യുമ്പോള്‍ തെൻറ ജീവിതം പ്രതിഫലിക്കുന്ന ക്രൈം നോവലിെൻറ പണിപ്പുരയിലായിരുന്നു ലിയു. 'ദി ബ്യൂട്ടിഫുള്‍ റൈറ്റര്‍ ഹു കില്‍ഡ് 'എന്ന പുസ്തകത്തിൽ എഴുത്തുകാരനായ കൊലപാതകിയുടെ കഥയാണ് പറയുന്നത്.
20 വർഷമായി താൻ ഇൗ ദിവസം കാത്തിരിക്കുകയായിരുന്നു താനെന്നും ഏറെക്കാലമായി സഹിച്ചുപോന്നിരുന്ന മാനസിക പീഡനങ്ങളില്‍നിന്ന് ഒടുവില്‍ താൻ സ്വതന്ത്രനായെന്നുമാണ് ലിയു പ്രതികരിച്ചതെന്ന് ‘ദ പേപ്പർ’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ലിയു ചൈന റൈറ്റേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. ഇയാളുടെ ‘ദ ഗ്വൽട്ടി സീക്രെറ്റ്’ എന്ന നോവൽ ടെലിവിഷൻ പരമ്പരയാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.