10 വർഷത്തിനിടയിലെ പ്രധാന ആകാശ ദുരന്തങ്ങൾ
text_fields2009 ജൂൺ 01: എയർ ഫ്രാൻസ് എയർ ബസ് 330 അറ്റ്ലാൻറിക്കിൽ തകർന്ന് 228 മരണം
ജൂൺ 30: യമൻ യാത്രവിമാനം എയർബസ് 310 ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്ന് വീണ് 152 മരണം
ജൂലൈ 15: കാസ്പിയൻ എയർലൈൻ വിമാനം തെക്കൻ ഇറാനിൽ തകർന്ന് 168 മരണം
2010 ജനുവരി 25: ഇത്യോപ്യൻ എയർലൈൻ കടലിൽ തകർന്ന് വീണ് 89 മരണം
ഏപ്രിൽ 10: പോളണ്ട് പ്രസിഡൻറ് ലെഹ് കസിൻസ്കി യാത്രചെയ്ത ടുപലോവ് 154 വിമാനം റഷ്യൻ എയർപോർട്ടിൽ തകർന്ന് 90 മരണം
മേയ് 12: ആഫ്രിക്കിയ എയർവെയ്സ് വിമാനം ട്രിപ്പോളിയിൽ തകർന്ന് 100 മരണം
മേയ് 22: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ തകർന്ന് 158 മരണം
ജൂലൈ 28: പാകിസ്താൻ വിമാനം ഇസ്ലാമാബാദിൽ തകർന്ന് 152 മരണം
2011 ജനുവരി 09: ഇറാൻ എയർ ബോയിങ് 727 തകർന്ന് 77 മരണം
ജൂലൈ 08: ഹെവ ബോറ വിമാനം കോേങ്കായിൽ തകർന്ന് 74 മരണം
2012 ഏപ്രിൽ 20: ബോജ എയർ ബോയിങ് വിമാനം ഇസ്ലാമാബാദിൽ തകർന്ന് 127 മരണം
ജൂൺ 3: ദാന എയർ വിമാനം നൈജീരിയൻ നഗരമായ ലാഗോസിൽ തകർന്ന് 150 മരണം
2014 മാർച്ച് 08: മലേഷ്യൻ എയർലൈൻ എംഎച്ച് 370 ഇന്ത്യൻ മഹാസമുദ്രത്തിൽ 239 യാത്രക്കാരുമായി കാണാതായി
ജൂലൈ 20: മലേഷ്യൻ എയർലൈൻ എംഎച്ച് 17 യുക്രെയ്നിൽ തകർന്ന് 298 മരണം
ജൂലൈ 24: എയർ അൾജീരിയ വിമാനം 116 യാത്രക്കാരുമായി കാണാതായി
ഡിസംബർ 28: എയർ ഏഷ്യ വിമാനം ജാവ കടലിൽ 162 യാത്രക്കാരുമായി കാണാതായി
2015 മാർച്ച് 24: ജർമൻവിങ്സ് എയർബസ് ഫ്രഞ്ച് ആൽപ്സിൽ തകർന്ന് 148 മരണം
ഒക്ടോബർ 31: റഷ്യൻ എയർലൈൻ വിമാനം ഇൗജിപ്തിൽ തകർന്ന് 224 മരണം
2016 മാർച്ച് 19: റഷ്യയിൽ വിമാന അപകടം 62 മരണം
മേയ് 19: 66 യാത്രക്കാരുമായി ഈജിപ്ത് എയർ വിമാനം മെഡിറ്ററേനിയനു മുകളിൽ കാണാതായി. എല്ലാവരും മരിച്ചതായി പിന്നീട് സ്ഥീകരിച്ചു.
നവംബർ 28: ബ്രസീലിലെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ക്ലബായ ചാപ്പെകോയൻസ് ടീമംഗങ്ങളടക്കം സഞ്ചരിച്ച വിമാനം തകർന്നുവീണ് 71 പേർ മരിച്ചു.
ഡിസംബർ 7: പാകിസ്താൻ വിമാനം ആബട്ടാബാദിലെ മലമ്പ്രദേശത്ത് തകർന്നുവീണ് 48 പേർ മരിച്ചു
ഡിസംബർ 25: 92 യാത്രക്കാരുമായി സിറിയയിലേക്ക് പുറപ്പെട്ട റഷ്യൻ വിമാനം കരിങ്കടലിൽ തകർന്നുവീണു. സൈനികർ, സൈനിക ഗായകസംഘത്തിലെ അംഗങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്
2018 ഫെബ്രുവരി 11: മോസ്കോയിലെ ദോമോദെദോവ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന റഷ്യൻ വിമാനം തകർന്നു വീണ് 71 മരണം
ഫെബ്രുവരി 18: ഇറാനിൽ ആഭ്യന്തര യാത്രാവിമാനം തകർന്ന് 66 മരണം
മാർച്ച് 12: കാഠ്മണ്ഡു വിമാനത്താവളത്തിൽ 71 യാത്രക്കാരുമായി ഇറങ്ങിയ വിമാനം തകർന്ന് 49 മരണം
ഏപ്രിൽ 11 : അൾജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിന് സമീപം സൈനിക വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണ് 257 മരണം.
മേയ് 18: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ യാത്രാ വിമാനം തകർന്ന് 112 മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.