യുദ്ധത്തിന് സജ്ജമാകാൻ സൈന്യത്തോട് ഷി ജിൻപിങ്
text_fieldsഷാങ്ഹായ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് സന്നദ്ധമാകാൻ പ്രസിഡൻറ് ഷി ജിൻ പിങ്ങിെൻറ നിർദേശം. വ്യാപ ാര യുദ്ധവും ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും നില നിൽക്കെയാണ് ഷീ ജിങ്പിങ്ങിെൻറ നിർദേശം പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷീ ജിങ്പിങ് ഇക്കാര്യം അറിയിച്ചത്. അടിന്തര സാഹചര്യം നേരിടാൻ ഒരുങ്ങുക, യുദ്ധത്തിന് തയാറെടുപ്പുകൾ നടത്തുക എന്നിവയാണ് ഷീ ജിങ്പിങ്ങിെൻറ നിർദേശങ്ങൾ. ചൈനക്കെതിരായ വെല്ലുവിളികൾ വർധിക്കുകയാണ്. ഇതിനനുസരിച്ച് ആധുനികവൽക്കരണം സൈന്യം നടപ്പിലാക്കണം. അടിയന്തര യുദ്ധങ്ങൾക്കുള്ള തന്ത്രങ്ങളും സൈന്യം തയാറാക്കണമെന്നും ഷീ ജിങ് പിങ് ആവശ്യപ്പെട്ടു.
ദക്ഷിണ ചൈനാ കടലിൽ തയ്വാനുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ തർക്കങ്ങളുണ്ട്. ഇതിന് പുറമേ വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യത്തിലാണ്. ഇതിനിടെയാണ് യുദ്ധത്തിന് സജ്ജമാകാൻ ഷീ ജിങ്പിങ് സൈന്യത്തിന് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.