തന്നെ വെടിവെച്ചിട്ട സ്വാത് താഴ്വരയിൽ മലാലയെത്തി
text_fieldsഇസ്ലാമാബാദ്: ആറുവർഷത്തിനു ശേഷം പാകിസ്താനിൽ തിരിച്ചെത്തിയ മലാല യൂസഫ് സായി ജന്മനാട് സന്ദർശിച്ചു. കർശന സുരക്ഷയിലാണ് പാകിസ്താനിലെ സ്വാത് താഴ്വരയിൽ മലാല എത്തിയത്. ഹെലികോപ്ടറിൽ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ് സ്വവസതി സ്ഥിതി ചെയ്യുന്ന മിംഗോറയിലേക്ക് പുറപ്പെട്ടത്.
നാട്ടിൽ തിരിച്ചെത്തിയ മലാല തെൻറ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുമെന്ന് അമ്മാവൻ മുഹമ്മദ് ഹസൻ പറഞ്ഞു. മലാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മലാല ഫണ്ട് സ്വാത് താഴ്വരയിൽ നിർമിച്ച സ്കൂളുകൾ സന്ദർശിക്കുമെന്ന് സൂചനയുണ്ട്.
ബുധനാഴ്ച ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാതാപിതാക്കൾക്കൊപ്പം വിമാനമിറങ്ങിയ മലാല ഒരാഴ്ച പാകിസ്താനിൽ തങ്ങും. കഴിഞ്ഞദിവസം പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയിരുന്നു. 15ാം വയസ്സിൽ സ്കൂൾ ബസിലിരിക്കെയാണ് മലാലയെ ലക്ഷ്യമാക്കി അക്രമി വെടിയുതിർത്തത്. പടിഞ്ഞാറൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുെവന്നാരോപിച്ചായിരുന്നു ആക്രമണം.
അതിഗുരുതരാവസ്ഥയിൽ പാക് സൈനിക ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ബ്രിട്ടനിലെ ബിർമിങ്ഹാമിലേക്ക് കൊണ്ടുപോയ മലാല മൂന്നുമാസത്തെ ചികിൽസക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മലാല ഒാക്സ്ഫഡിൽ തുടർപഠനത്തിനായി ചേർന്നു. 2014ൽ നൊബേൽ പുരസ്കാരം നേടുേമ്പാൾ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ െനാബേൽ ജേത്രിയായിരുന്ന മലാലക്ക് തീവ്രവാദ ഭീഷണി കാരണം മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.