പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ജനങ്ങൾ തന്നെ – മലാല
text_fieldsഇസ്ലാമാബാദ്: േലാകത്തിനു മുന്നിൽ രാജ്യത്തിെൻറയും ഇസ്ലാമിെൻറയും പ്രതിച്ഛായ മോശമാക്കുന്നത് പാകിസ്താനിലെ ചിലയാളുകളുടെ പ്രവൃത്തികളാണെന്ന് സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ് സായി. കഴിഞ്ഞ ദിവസം പാകിസ്താനിൽ മതനിന്ദ ആരോപിച്ച് സർവകലാശാല വിദ്യാർഥിയെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് മലാലയുടെ പ്രതികരണം.
ഇസ്ലാം ഭീതിയെയും മറ്റിടങ്ങളിലെ ജനങ്ങൾ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതിനെയും കുറിച്ച് നാം ചർച്ച ചെയ്യുന്നു. എന്നാൽ, ഇതിനുത്തരവാദികൾ രാജ്യത്തെ ജനങ്ങളാണെന്ന് മലാല അഭിപ്രായപ്പെട്ടു.വ്യാഴാഴ്ചയാണ് മാധ്യമ വിദ്യാർഥിയായ മഷാൽ ഖാൻ(23) സർവകലാശാല കാമ്പസിൽ വെച്ച് കൊല്ലപ്പെട്ടത്. ഫേസ്ബുക്ക് അക്കൗണ്ടിൽ മതത്തെ നിന്ദിച്ച് പോസ്റ്റ് ഇട്ടു എന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ ഖാനെ കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.